
ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ ഉദ്ഘാടനം ചെയ്യുംതൊടുപുഴ: യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (യു.പി.സി.) ഇടുക്കി ജില്ലാ സമ്മേളനം 2026 ഒക്ടോബർ 28 ബുധനാഴ്ച തൊടുപുഴയിൽ നടക്കും. യു.പി.സി. ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇടുക്കി ജില്ലയിലെ സഭകളെയും പാസ്റ്റർമാരെയും ഒരുമിപ്പിക്കുകയും സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സഭകളും പാസ്റ്റർമാരും നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും അവയ്ക്ക് പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനും സമ്മേളനം വേദിയാകും.ജില്ലയിലെ വിവിധ യൂണിറ്റുകളിലെ ഭാരവാഹികൾ, അംഗങ്ങൾ, പാസ്റ്റർമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. വർഷങ്ങളായി ഇടുക്കിയിലെ പാസ്റ്റർമാർക്കും സഭകൾക്കും യു.പി.സി. ദേശീയ നേതൃത്വം പിന്തുണയും സഹായവും നൽകിവരുന്നതായി സമ്മേളന കൺവീനർ അറിയിച്ചു.ദൈവത്തിൽ ആശ്രയിച്ച് സംഘടിപ്പിക്കുന്ന സമ്മേളനം ജില്ലയിലെ പാസ്റ്റർമാർക്കും വിശ്വാസികൾക്കും പരസ്പരം ആശയവിനിമയം നടത്താനും സഭകളുടെ പൊതുവായ ആവശ്യങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യാനും അവസരമൊരുക്കും. ഇടുക്കി ജില്ലയിലെ എല്ലാ ദൈവജനങ്ങളെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും കൺവീനർ അറിയിച്ചു.
