
പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിയിൽ പുതുതായി സജ്ജീകരിച്ച എക്സ്-റേ യൂണിറ്റിന്റെയും ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസറിന്റെയും ഉദ്ഘാടനം അഡ്വ. സിറിയക് തോമസ് എം.എൽ.എ നിർവഹിച്ചു. പുതിയ സംവിധാനങ്ങൾ പ്രവർത്തനസജ്ജമായതോടെ മലയോര മേഖലയിലെ സാധാരണക്കാരായ രോഗികൾക്ക് കൂടുതൽ ആധുനികവും വേഗത്തിലുള്ളതുമായ രോഗനിർണയ സൗകര്യങ്ങൾ ലഭ്യമാകും.ആശുപത്രിയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനിതാ മുരുകൻ, ജില്ലാ പഞ്ചായത്തംഗം മിനി സാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, ആരോഗ്യ ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ. ആശിഷ് മോഹൻകുമാർ, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് എന്നിവർ മുഖ്യാതിഥികളായി.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിക്സൺ ജോർജ്, അനിത സന്തോഷ്, നൗഷാദ് വെമ്പ്ലി എന്നിവരും പി. എ. അബ്ദുൾ റഷീദ്, കെ. കെ. ജീവാമോൾ, ജി. മഹേൻ, കെ. ബി. ഷെമീന, ഷീല ടീച്ചർ, ദേവി ഈശ്വരൻ, വിൽസമ്മ ആന്റണി തുടങ്ങിയ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.ആശുപത്രി സൂപ്രണ്ട് ഡോ. എബി സുഷൻ, ആതിര ഷിബു, ഷാജഹാൻ മഠത്തിൽ, കെ. രാജൻ, കെ. എൻ. നജീബ്, ഡോ. നിരഞ്ജൻ പാലയ്ക്കൽ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.പുതിയ രോഗനിർണയ സംവിധാനങ്ങൾ ആശുപത്രിയുടെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രദേശത്തെ സാധാരണക്കാർക്ക് മികച്ച ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനും സഹായകമാകും.
റിപ്പോർട്ട് കുര്യാക്കോസ് എം കുടക്കച്ചിറ
