
ആലപ്പുഴ: യു.പി.സി. ചേർത്തല താലൂക്ക് കോഓർഡിനേറ്ററും പാസ്റ്ററുമായ ലാലു ആർ. പോളിന്റെ ഭാര്യ സിസ്റ്റർ സജിനി ലാലു (45) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ 2026 ഒക്ടോബർ 22 വ്യാഴാഴ്ച നടക്കും.രാവിലെ 8 മണിയോടെ ഭൗതികശരീരം ഭവനത്തിൽ എത്തിക്കും. തുടർന്ന് രാവിലെ 10 മണിയോടെ അർത്തുങ്കലിലുള്ള ലാൽ കോയിപ്പറമ്പിൽ സ്മാരക ഓഡിറ്റോറിയത്തിൽ പ്രാർത്ഥനയും പൊതുദർശനവും നടക്കും.ഉച്ചയ്ക്ക് 1.30-ന് ആലപ്പുഴ വലിയ ചുടുകാട് സെമിത്തേരിയിൽ ഷാരോൺ ഫെല്ലോഷിപ്പ് ആലപ്പുഴ സെന്ററിന്റെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തും.സജിനി ലാലുവിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിനുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർഥിക്കുന്നു.
Reporter Pastor Aneesh P.K.
