Trending

ഹൈറേഞ്ചിന്റെ ആത്മീയ ഉണർവിനായി 12 മണിക്കൂർ പ്രാർത്ഥനാ സംഗമം

കട്ടപ്പന: കേരളത്തിലെ വിവിധ പ്രാർത്ഥനാ മൂവ്മെന്റുകളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന 12 മണിക്കൂർ പ്രാർത്ഥനയുടെ ഭാഗമായി ഇടുക്കി ജില്ലാ പ്രാർത്ഥനാ സംഗമം നടന്നു. ഒക്ടോബർ 27-ന് രാവിലെ 9 മുതൽ രാത്രി 9 വരെ കട്ടപ്പന ഏദൻ കൾച്ചറൽ സെന്ററിലായിരുന്നു പ്രാർത്ഥനാ സംഗമം.പാസ്റ്റർ പി.ജി. മാത്യൂസ്, പാസ്റ്റർ ജേക്കബ് ടി. ആന്റണി, പാസ്റ്റർ ജോർജ് വർഗീസ്, പാസ്റ്റർ ബെന്നി ജോസഫ്, പാസ്റ്റർ ജോബി വർഗീസ്, പാസ്റ്റർ ഷാജി കുര്യൻ, പാസ്റ്റർ ടി.സി. ഫിലിപ്പ്, അഡ്വ. ജോൺ മത്തായി എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ദൈവദാസന്മാർ പ്രാർത്ഥനയ്ക്കും ആത്മീയ ശുശ്രൂഷകൾക്കും നേതൃത്വം നൽകി.സഭാവ്യത്യാസങ്ങൾക്കതീതമായി വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികൾ ഒരുമിച്ചുചേർന്ന് പ്രാർത്ഥനയിൽ പങ്കെടുത്തത് ഹൈറേഞ്ചിന്റെ ആത്മീയ ഉണർവിന് പുതിയ അനുഭവമായി. ഐക്യത്തോടെയുള്ള പ്രാർത്ഥനയിലൂടെ ആത്മീയ ഉണർവും സഭകളുടെ കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന സംഗമത്തിൽ നിരവധി ദൈവജനങ്ങൾ പങ്കുചേർന്നു.

Report : Pastor Kuriakose M Kudakkachira

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify