
കാഞ്ചിയാർ ( കട്ടപ്പന, ഇടുക്കി ) കൊല്ലം ജില്ലയിലെ ശൂരനാട് ഓർത്തഡോക്സ് പള്ളിയുടെയും പെന്തക്കോസ്ത് സഭകളുടെയും സെമിത്തേരിയോട് ചേർന്ന് നിയമലംഘനം നടത്തി ഒരു വ്യക്തി അയാളുടെ പറമ്പിൽ നിന്നും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന രീതിയിൽ ആയിരിക്കുന്നത് കൊണ്ട് ഈ കാര്യത്തിൽ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്ന് ശൂരനാട് പോലീസിന് ക്രിസ്ത്യൻ ഐക്യവേദി പരാതി നൽകി. അനധികൃതമായ രീതിയിൽ മണ്ണ് മാറ്റിയതും ആയി ബന്ധപ്പെട്ട കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകും എന്നും സിസിടിവി നീക്കുന്നതിനുവേണ്ടി ഉടൻ നടപടി സ്വീകരിക്കണമെന്നും ക്രിസ്ത്യൻ ഐക്യവേദിക്ക് വേണ്ടി ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ ആവശ്യപ്പെട്ടു.
gospeltvnews :9451787589
