Trending

തീരദേശത്തിന്റെ അപ്പോസ്തലൻ പാസ്റ്റർ എബ്രഹാം ജോർജ് വിടവാങ്ങി

ആലപ്പുഴ: തീരദേശ മേഖലയിൽ അരനൂറ്റാണ്ടോളം സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ആയിരക്കണക്കിന് ആളുകളെ ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്ത ഐപിസി സീനിയർ സുവിശേഷകൻ പാസ്റ്റർ എബ്രഹാം ജോർജ് (81) അന്തരിച്ചു. കുറച്ചുനാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.പത്തനംതിട്ട ജില്ലയിൽ ജനിച്ചുവളർന്ന അദ്ദേഹം ചെറുപ്പം മുതൽ കർത്താവിന്റെ വേലയിൽ സജീവമായി പങ്കാളിയായി. തുടർന്ന് ഏകദേശം 50 വർഷത്തോളം ആലപ്പുഴയുടെ തീരദേശ മേഖലകളിൽ സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിരവധി ആളുകളെ ക്രിസ്തുവിലേക്ക് നയിക്കുന്നതിനും തീരദേശ മേഖലയിൽ സഭകൾ സ്ഥാപിക്കുന്നതിനും അദ്ദേഹം നിർണായക പങ്കുവഹിച്ചു.അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള ആത്മീയ നേതൃത്വവും കഠിനാധ്വാനവും മൂലം ചെറിയ തുടക്കത്തിൽനിന്ന് വളർന്നുവന്ന ശുശ്രൂഷ ഇന്ന് 56 ലോക്കൽ സഭകളും 76 ശുശ്രൂഷകന്മാരുമുള്ള വലിയൊരു സെന്ററായി മാറി. ഈ ആത്മീയ മുന്നേറ്റത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.ഐപിസി സീനിയർ സുവിശേഷകൻ, ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റ്, ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു. വിശ്വാസസത്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ദൈവവചനത്തിനുവേണ്ടി ധീരമായി നിലകൊണ്ട അദ്ദേഹം ദൈവദാസന്മാരുടെയും വിശ്വാസികളുടെയും അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി ശക്തമായി ശബ്ദമുയർത്തിയ വ്യക്തിത്വമായിരുന്നു.പാസ്റ്റർ എബ്രഹാം ജോർജിന്റെ വേർപാട് കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും ഐപിസി സഭകൾക്കും വിശ്വാസസമൂഹത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ അരനൂറ്റാണ്ടുകാലത്തെ സുവിശേഷ പ്രവർത്തനങ്ങളും ആത്മീയ നേതൃത്വവും തീരദേശ മേഖലയിലെ സഭാചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും.സംസ്കാര ശുശ്രൂഷ നവംബർ 5 വ്യാഴാഴ്ചപാസ്റ്റർ എബ്രഹാം ജോർജിന്റെ ഭവനത്തിൽ ഒക്ടോബർ 31 ശനിയാഴ്ച മുതൽ നവംബർ 4 ബുധനാഴ്ച വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 8 മണിവരെ പ്രാർത്ഥനയും അനുശോചന സന്ദേശങ്ങൾ പങ്കുവെക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും. ഡിസ്ട്രിക്ടിലുള്ളവർക്ക് ഈ സമയത്ത് ഭവനത്തിലെത്തി അനുശോചനം അറിയിക്കാവുന്നതാണ്.നവംബർ 5 വ്യാഴാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ഭവനത്തിൽ സംസ്കാരത്തിന് മുന്നോടിയായുള്ള ശുശ്രൂഷകൾ നടക്കും. രാവിലെ 11 മണിവരെ അനുശോചന സന്ദേശങ്ങൾക്കും വിവിധ സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ അനുസ്മരണങ്ങൾക്കും അവസരമുണ്ടാകും. തുടർന്ന് 11 മുതൽ 12 വരെ കുടുംബാംഗങ്ങൾക്കായുള്ള പ്രത്യേക സമയവും വചനശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.ഉച്ചയ്ക്ക് 1 മണിക്ക് ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ കളർകോട് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും.ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് ദൈവിക ആശ്വാസം ലഭിക്കുന്നതിനും സംസ്കാര ശുശ്രൂഷകൾ അനുഗ്രഹകരമായി നടക്കുന്നതിനും എല്ലാവരും പ്രാർത്ഥിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.

റിപ്പോർട്ട്‌ പാസ്റ്റർ അനീഷ് പി കെ

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify