
ആലപ്പുഴ: യുണൈറ്റഡ് പെന്തെക്കോസ്തൽ കൗൺസിൽ (U.P.C.) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ യോഗം 2026 ഒക്ടോബർ 30 വെള്ളിയാഴ്ച രാത്രി 9 മുതൽ 10 വരെ ഗൂഗിൾ മീറ്റ് മുഖേന ചേർന്നു. ജില്ലാ പ്രസിഡന്റ് പാസ്റ്റർ അനീഷ് പി.കെ. അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ബ്രദർ നേമം ലോറൻസ് പ്രാർത്ഥിച്ച് യോഗം ആരംഭിച്ചു. കുട്ടനാട് താലൂക്ക് പ്രസിഡന്റ് പാസ്റ്റർ വിനോദ് സ്വാഗതം ആശംസിച്ചു.ആലപ്പുഴ ജില്ലയിലെ ആറ് താലൂക്കുകളിലെയും സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും അംഗങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. പങ്കെടുത്ത അംഗങ്ങൾ വിവിധ നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.ജില്ലാ സെക്രട്ടറി പാസ്റ്റർ ആന്റണി, ജില്ലാ വൈസ് പ്രസിഡന്റ് പാസ്റ്റർ വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം ബ്രദർ നേമം ലോറൻസ്, ജില്ലാ കമ്മിറ്റി അംഗം പാസ്റ്റർ ജെൻസൺ, കുട്ടനാട് താലൂക്ക് സെക്രട്ടറി പാസ്റ്റർ പ്രജീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.ജില്ലാ കമ്മിറ്റി അംഗം പാസ്റ്റർ ജെൻസൺ പ്രാർത്ഥിക്കുകയും ജില്ലാ പ്രസിഡന്റ് പാസ്റ്റർ അനീഷ് പി.കെ. ആശീർവാദം അറിയിക്കുകയും ചെയ്തതോടെ യോഗം സമാപിച്ചു.
