Trending

ക്രിസ്ത്യൻ ഐക്യവേദി പ്രവർത്തക സമ്മേളനം നാളെ മൂന്നാറിൽ

മൂന്നാർ: ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പെന്തക്കോസ്ത് വിഭാഗത്തിന്റെ അവകാശസംരക്ഷണത്തിനായി കൂട്ടായ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി ക്രിസ്ത്യൻ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ മൂന്നാറിൽ പ്രവർത്തക സമ്മേളനം സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 29 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മൂന്നാർ ഐ.പി.സി ബഥേൽ ചർച്ചിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്.

ക്രിസ്ത്യൻ ഐക്യവേദി ദേശീയ പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്രൈസ്തവ ഐക്യവേദി ജില്ലാ ഭാരവാഹികളും വിവിധ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും പെന്തക്കോസ്ത് വിശ്വാസികൾക്കും നേരെ ഉയരുന്ന വെല്ലുവിളികൾ, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സെമിത്തേരികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മതസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.പാസ്റ്റർമാർക്കും വിശ്വാസികൾക്കും നേരെ ഉയരുന്ന പരാതികളും കേസുകളും നിയമപരമായി നേരിടുന്നതിനും സഭകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും സമ്മേളനം വിലയിരുത്തും. വിവിധ സഭകളെയും ക്രൈസ്തവ സംഘടനകളെയും ഏകോപിപ്പിച്ച് സാമൂഹികവും നിയമപരവുമായ വിഷയങ്ങളിൽ കൂട്ടായ ഇടപെടലുകൾ ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.ക്രൈസ്തവ സമൂഹത്തിന്റെ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനും പൊതുവായ പ്രശ്നങ്ങളിൽ കൂട്ടായ നിലപാടുകൾ രൂപപ്പെടുത്തുന്നതിനും സമ്മേളനം സഹായകമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

ക്രിസ്ത്യൻ ഐക്യവേദി കൺവീനർ അഡ്വ. ജോൺലി ജോഷിയാണ് സമ്മേളനത്തിന്റെ അറിയിപ്പ് നൽകിയത്.കൂടുതൽ വിവരങ്ങൾക്ക്: 9446225490, 9947210271.

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify