Trending

ആലപ്പുഴ ജില്ലയുടെ ആത്മീയ ഉണർവിനായി 12 മണിക്കൂർ പ്രാർത്ഥനാ സംഗമം നടത്തി.

രാമങ്കരി: ക്രൈസ്റ്റ് റിവൈവൽ ഫയർ മിനിസ്ട്രിയുടെ (CRF Church, Ramankary) നേതൃത്വത്തിൽ ആലപ്പുഴ ജില്ലയുടെ ആത്മീയ ഉണർവിനായി 12 മണിക്കൂർ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. 2026 ഒക്ടോബർ 20 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച പ്രാർത്ഥനാ സംഗമത്തിൽ ആലപ്പുഴ ജില്ലയിലെ വിവിധ സഭകളിൽനിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു.ബ്രദർ രാജു രാമങ്കരി ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസ് (UPC) ആലപ്പുഴ ജില്ലാ പ്രസിഡന്റ് പാസ്റ്റർ അനീഷ് പി.കെ., UPC സംസ്ഥാന സെക്രട്ടറി പാസ്റ്റർ ബോസ് കുമ്പനാട്, ഡോ. മാത്യു ഡാനിയേൽ, പാസ്റ്റർമാരായ ഷിബു യോഹന്നാൻ, ജോജി കുമ്പനാട്, ജെയ്സൺ അടൂർ, പ്രസാദ് തിരുവല്ല, ബോബി തിരുവല്ല, രാജേഷ് കാണാഞ്ചിറ, പ്രദീഷ് തമ്പി (തിരുവനന്തപുരം) തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്ത് ദൈവവചനം ശുശ്രൂഷിച്ചു. UPC-യുടെ മറ്റു പ്രവർത്തകരും പ്രാർത്ഥനാ സംഗമത്തിൽ സജീവമായി പങ്കുചേർന്നു.ഏകദേശം 200 വിശ്വാസികൾ പങ്കെടുത്ത സംഗമത്തിൽ ആലപ്പുഴ ജില്ലയിലെ ആത്മീയ ഉണർവിനും സഭകളുടെ വളർച്ചയ്ക്കും സുവിശേഷ പ്രവർത്തനങ്ങളുടെ വ്യാപനത്തിനുമായി കൂട്ടായ പ്രാർത്ഥനകൾ നടന്നു.“ഒരുമിച്ച് പ്രാർത്ഥിക്കാം, ഒരുമിച്ച് കൈകോർക്കാം” എന്ന ആഹ്വാനത്തോടെ, ആലപ്പുഴ ജില്ലയുടെ ആത്മീയ ഉണർവിനായി ഐക്യത്തോടെ പ്രവർത്തിക്കാനുള്ള തീരുമാനത്തോടെയാണ് ശുശ്രൂഷകൾ സമാപിച്ചത്.

Report : Aneesh P. K.

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify