Trending

ദൈവാനുഗ്രഹത്താൽ പരസ്യ സുവിശേഷ പ്രവർത്തനത്തിന്റെ 31-ാം വർഷത്തിലേക്ക്; മെസഞ്ചേഴ്സ് ജീസസിന് മൂന്ന് പതിറ്റാണ്ട്

കട്ടപ്പന : 1996 നവംബർ 24ന് ഇടുക്കി ജില്ലയിലെ ഉപ്പുതറയ്ക്ക് സമീപം അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ പൊന്നത്താംപരപ്പിൽ വെച്ചാണ് ആദ്യമായി പരസ്യ സുവിശേഷയോഗം സംഘടിപ്പിച്ചത്. കർത്താവായ യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന രക്ഷയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ശുശ്രൂഷയിൽ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ എൽ. ജോഷ്വാ, ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.വി. വർക്കി എന്നിവരുടെ നേതൃത്വം, പ്രാർത്ഥന, നിർദ്ദേശങ്ങൾ എന്നിവ നന്ദിയോടെ സ്മരിക്കുന്നു. കൂടാതെ നിരവധി ദൈവദാസന്മാരുടെയും ദൈവമക്കളുടെയും സാന്നിധ്യവും സഹകരണവും പ്രാർത്ഥനയും ഈ ശുശ്രൂഷയ്ക്ക് വലിയ പ്രോത്സാഹനമായി.നിരവധി പ്രതിസന്ധികളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകേണ്ടിവന്നിട്ടുണ്ടെങ്കിലും സർവശക്തനായ ദൈവം കൈപിടിച്ച് വഴിനടത്തി.

ഇതിനോടകം ഏകദേശം 15,000 പരസ്യ സുവിശേഷയോഗങ്ങളിലൂടെ യേശുക്രിസ്തുവിലൂടെയുള്ള രക്ഷാസന്ദേശം അറിയിക്കാൻ ദൈവം കൃപ നൽകി.2005 മുതൽ കേരളത്തിലെ വിവിധ ജയിലുകളിലെ താൽപര്യമുള്ള അന്തേവാസികൾക്ക് ദൈവവചനം അറിയിക്കുവാനും കർത്താവ് അവസരം നൽകി. അങ്ങനെ മെസഞ്ചേഴ്സ് ജീസസ് എന്ന പേരിൽ ആരംഭിച്ച സുവിശേഷ ദൗത്യം മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കി നാലാം പതിറ്റാണ്ടിലേക്ക് പ്രവേശിക്കുകയാണ്.ഈ സുവിശേഷയാത്രയുടെ 30 വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ, എന്റെ ജന്മനാടായ ഉപ്പുതറ പൊന്നത്താംപരപ്പിൽ 2026 നവംബർ 24ന് വീണ്ടും പരസ്യമായി സുവിശേഷം അറിയിക്കാൻ ദൈവം അവസരം നൽകി എന്നത് വലിയ അനുഗ്രഹമായി കാണുന്നു.ഇന്ന് നടന്ന സുവിശേഷയോഗത്തിൽ പാസ്റ്റർ ജയ്സൺ ഇടുക്കി, പാസ്റ്റർ എ.എം. ലാലു എന്നിവരും ദൈവവചനം ശുശ്രൂഷിച്ചു.

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify