മുളക്കുഴ: ( കേരളം) പല പ്രസ്ഥാനങ്ങളായി പ്രവർത്തിച്ചു വരുന്ന കേരളത്തിലെ എല്ലാ പ്രധാന പെന്തക്കോസ്ത് സഭകളും ചേർന്ന് യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തക്കോസ്തൽ ചർച്ച്സ് (യു സി പി സി) എന്ന പേരിൽ ഐക്യ സംഘടന രൂപീകരിച്ചു. രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കി വരുന്നു.സഭകൾ തമ്മിലുള്ള ആത്മീയ കൂട്ടായ്മ, ഫ്രതികൂലങ്ങൾ നേരിടുന്നവർക്ക് ആശ്വാസമാകുക, വിശ്വാസ പ്രമാണങ്ങൾക്ക് എതിരെ വരുന്ന ദുരുപദേശങ്ങളെ പ്രതിരോധിക്കുക, സഭയുടെ ദൈവശാസ്ത്രപരമായ നിലപാടുകൾ വ്യക്തമാക്കുക, അംഗങ്ങളുടെ സമഗ്ര വളർച്ച, സംയുക്ത സുവിശേഷീകരണം, രാജ്യത്തിനും സമൂഹത്തിനും വേണ്ടിയുള്ള പ്രാർത്ഥനാ സമ്മേളനംങ്ങൾ, സാമൂഹിക തിന്മകൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ.ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ ചേർന്ന എല്ലാ പെന്തക്കോസ്ത് സഭാ നേതാക്കളുടെ യോഗത്തിലാണ് ഐക്യകണ്ഠേന തീരുമാനമെടുത്തത്. കേരളത്തിലെ എല്ലാ പെന്തക്കോസ്ത് സഭകളുടെയും മൂന്ന് പ്രധാന ഭാരവാഹികൾ വീതം യോഗത്തിൽ പങ്കെടുത്തു.
ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ. കെ.സി.ജോൺ അധ്യക്ഷത വഹിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ഡോ. ടി.ജെ.സാമുവൽ മുഖ്യ പ്രഭാഷണം നടത്തി.പാസ്റ്റർമാരായ വൈ.റെജി (ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ), ഫിലിപ്പ് പി. തോമസ്, ടി.എം. കുരുവിള (ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ്), റോയി ഡാനിയേൽ മാത്യു (ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ്), വർഗീസ് ജേക്കബ് (ഫിലദെൽഫിയ ചർച്ച് ഓഫ് ഗോഡ് ഡയറക്ടർ), ആർ.സി.കുഞ്ഞുമോൻ (പെന്തക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് വൈസ് പ്രസിഡൻ്റ്), എം.ഓ. അനിയൻ (ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ സെക്രട്ടറി), വിനോജ് തോമസ് (റിവൈവൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ പ്രസിഡൻ്റ്), കെ.ഈ.മാത്യു (കാൽവറി ഫെലോഷിപ്പ് മിനിസ്ട്രി ജനറൽ സെക്രട്ടറി), ഈശോ ജേക്കബ് (കല്ലുമല ദൈവസഭ) തുടങ്ങിയവരും വേൾഡ് മിഷൻ ഇവാഞ്ചലിസം ചർച്ച് ഓഫ് ഗോഡ് ( ഡബ്ല്യുഎംഇ), ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ്, ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്, ദി ചർച്ച് ഓഫ് ഗോഡ് കല്ലുമല, ചർച്ച്സ് ഓഫ് ഗോഡ് ഇന്ത്യ ട്രസ്റ്റ് എന്നീ സഭകളുടെ പ്രതിനിധികളും പങ്കെടുത്തു. ശാരോൺ ഫെലോഷിപ്പ് ചർച്ച്, ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ, സൗത്ത് ഇന്ത്യൻ അപ്പോസ്തോലിക് ചർച്ച് ഓഫ് ഗോഡ്, പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ്, ഫിലദെൽഫിയ ഗോസ്പൽ ചർച്ച്, ഇന്റർനാഷണൽ സീയോൻ അസംബ്ലി എന്നീ സഭകളുടെ പിന്തുണ അറിയിച്ചിരുന്നു.തുടർപ്രവർത്തനങ്ങൾക്കായി പാസ്റ്റർമാരായ ടി.ജെ.സാമുവൽ, വൈ. റെജി, ഓ.എം. രാജുകുട്ടി, ജോൺസൺ കെ. സാമുവൽ, ടി. എം. കുരുവിള, റോയി ഡാനിയേൽ മാത്യു എന്നിവരെ എക്സിക്യൂട്ടീവ് ഭാരവാഹികളായി തെരഞ്ഞെടുത്തു. പാസ്റ്റർമാരായ ഐസക് വി. മാത്യു, ഡോ. ഷിബു കെ.മാത്യു, ഈശോ ജേക്കബ്, അനീഷ് ഉലഹന്നാൻ എന്നിവരെ ബൈലോ കമ്മീഷനായും, പാസ്റ്റർമാരായ ജെ. ജോസഫ്, റോയി ഡാനിയേൽ മാത്യു എന്നിവരെ രജിസ്ട്രേഷൻ നടപടികൾക്കായും തെരഞ്ഞെടുത്തു. യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തക്കോസ്തൽ ചർച്ചസിൻ്റെ ഔദ്യോഗിക ഉദ്ഘാടന സമ്മേളനം മെയ് 26 ന് മുളക്കുഴ ആർ. എഫ്. കുക്ക് കൺവൻഷൻ സെൻ്ററിൽ വെച്ച് നടക്കുന്നതാണ്.
ആദ്യ ജനറൽബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മെയ് 7 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3ന് അടൂർ, പറന്തൽ ഏജി ഓഡിറ്റോറിയത്തിൽ നടക്കും.പത്രസമ്മേളനത്തിൽ പങ്കെടുത്തവർ യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തകോസ്തൽ ചർച്ച്സ് ന് വേണ്ടി പാസ്റ്റർ കെ. സി. ജോൺ, റവ. ടി. ജെ.സാമുവൽ, പാസ്റ്റർ ഓ. എം. രാജു കുട്ടി, പാസ്റ്റർ ഷിബു കെ. മാത്യു,പാസ്റ്റർ ടി.എം. കുരുവിള,പാസ്റ്റർ പി. വി. ചെറിയാൻ,പാസ്റ്റർ റോയി ദാനിയേൽ മാത്യു,പാസ്റ്റർ ഐസക്ക് വി. മാത്യു, പാസ്റ്റർ ജെ. ജോസഫ്ഫോൺ: 94474 55820
gospeltvnews : 9451787589
