“പെന്തക്കോസ്ത്, ബ്രദറൻ, ഇതര ക്രൈസ്തവ സഭകളുടെ അവകാശങ്ങൾക്ക് വേണ്ടി യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിലുമായി സഹകരിച്ച് പ്രവർത്തിക്കും.” പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ.

തിരുവല്ല: പെന്തക്കോസ്ത്, ബ്രദറൻ, മറ്റ് ഇതര ക്രൈസ്തവ സഭകളുടെ അവകാശങ്ങൾക്ക് വേണ്ടി യുണൈറ്റഡ് പെന്തകോസ്റ്റൽ കൗൺസിലുമായി സഹകരിച്ച പ്രവർത്തിക്കും എന്ന് ക്രിസ്ത്യൻ ഐക്യവേദി ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ പറഞ്ഞു. തിരുവല്ലയിൽ യുണൈറ്റഡ് പെന്തക്കോസ്റ്റൽ കൗൺസിൽ സംഘടിപ്പിച്ച ഭാരവാഹികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് രാജ്യ വ്യാപകമായി ക്രൈസ്തവ വിഭാഗം നേരിടുന്ന പീഡനങ്ങൾ ഓരോ ദിവസവും വർദ്ധിച്ചുവരികയാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോ ദിവസവും ക്രൈസ്തവ വിഭാഗത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും മണിപ്പൂരിൽ നടന്ന നരനായാട്ടും സമീപനാളിൽ പശ്ചിമബംഗാളിലും ഇപ്പോൾ ഇന്ത്യയുടെ ഓരോ സംസ്ഥാനത്തും വ്യാപിക്കുകയുമാണ്, വടക്കേ ഇന്ത്യൻ മോഡൽ കലാപം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണല്ലോ ഓമല്ലൂരിൽ ആരാധനാലയത്തിൽ അതിക്രമിച്ചു കയറുകയും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും ചെയ്തത് ഇതര മതവിഭാഗങ്ങൾ പ്രഭാതം മുതൽ ഉച്ചഭാഷിണി പാതിരാത്രി വരെ ഉപയോഗിക്കുമ്പോഴും,റോഡും -തോടും- പുറമ്പോക്കളും ഇക്കൂട്ടർ കൈയ്യേറി മത സ്ഥാപനങ്ങൾ പടുത്തുയർത്തുമ്പോൾ ഇത് കണ്ടില്ലെന്ന് നടിക്കുകയും പെന്തക്കോസ്ത് വിഭാഗം വീടുകളിലും പൊതുസ്ഥലങ്ങളിലും പ്രാർത്ഥിക്കുമ്പോഴും, യേശുക്രിസ്തുവിനെ കുറിച്ച് പറയുമ്പോഴും പലവിധ കാരണങ്ങൾ പറഞ്ഞ് ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷമായ പെന്തക്കോസ്ത് വിഭാഗത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഇവരുടെ സെമിത്തേരിക്കെതിരെ സംഘടിത ശക്തികൾ പരാതിപ്പെടുമ്പോൾ അധികാരികൾ പക്ഷപാതപരമായി പെരുമാറുന്നതിലും ക്രിസ്ത്യൻ ഐക്യവേദി ശക്തമായി അപലപിച്ചു.

ക്രൈസ്തവ വിഭാഗത്തിന്റെയും പ്രത്യേകിച്ച് പെന്തക്കോസ്ത് സമൂഹത്തിന്റെയും നിയമപരമായ അവകാശങ്ങൾക്ക് വേണ്ടി പോരാടുവാൻ യുണൈറ്റഡ് പെന്തക്കോസ്തു കൗൺസിലിന് എല്ലാവിധ പിന്തുണയും ക്രിസ്ത്യൻ ഐക്യവേദി പ്രഖ്യാപിക്കുകയും ഉണ്ടായി. യുണൈറ്റഡ് പെന്തക്കോസ് കൗൺസിൽ ദേശീയ പ്രസിഡന്റ് ബ്രദർ ബാബു പറയത്തുകാട്ടിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ക്രിസ്ത്യൻ ഐക്യവേദി ദേശീയ അധ്യക്ഷൻ കുഞ്ഞുമോൻ തോട്ടപ്പള്ളി മുഖ്യപ്രഭാഷകനായിരുന്നു.

Gospeltvnews : 9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify