
പത്തനംതിട്ട: ക്രിസ്ത്യൻ ഐക്യവേദി പത്തനംതിട്ട ജില്ലാപ്രധിനിധി സമ്മേളനം 2-9-2026 ബുധനാഴ്ച 10 :00 ന് തടിയൂർ എ ജി ചർച്ചിൽ ജില്ലാ പ്രസിഡന്റ് പാസ്റ്റർ ടി സി ഷാജിയുടെ അധ്യക്ഷതയിൽ നടന്നു, ക്രൈസ്തവ സമൂഹത്തിനുനേരെ നേരെയുള്ള പീഡനങ്ങളിലും ഇതിൽ അധികാരികൾ സ്വീകരിക്കുന്ന നീതി നിഷേധ നടപടിയിലും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പെന്തക്കോസ്ത് വിഭാഗത്തെ തെരഞ്ഞുപിടിച്ച് ഇവരുടെ ആത്മീക കൂടി വരവുകളും സുവിശേഷ പ്രസംഗവും പ്രവർത്തനങ്ങളും അലങ്കോലപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും വർഷങ്ങളായി ഉപയോഗിച്ചു വരുന്ന സെമിത്തേരികൾ പോലും സാങ്കേതിക കാര്യങ്ങൾപറഞ്ഞ് തടസ്സങ്ങൾ വരുത്തുകയും ചെയ്യുന്ന സാമൂഹിക ദ്രോഹികളുടെ പ്രവർത്തികൾക്കെതിരെ ക്രിസ്ത്യൻ ഐക്യവേദി നിയമപരമായി മുന്നോട്ടുപോകുമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിഒരു പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരെ അറിയിച്ചു ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റിയുടെ ഭാരവാഹികളായ പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ, ബ്രദർ ജോർജ് ജോൺ, ബ്രദർ പി പാപ്പച്ചൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി പത്തനംതിട്ട ജില്ലാ സെക്രട്ടറി ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു പുതിയ ഭരണസമിതിയെയും യോഗം തിരഞ്ഞെടുത്തു പാസ്റ്റർ പിജി മാത്തുക്കുട്ടി അനുഗ്രഹ പ്രഭാഷണം നടത്തി
gospeltvnews : 9451787589
