Trending

കേരളം മുസ്ലിം ഭരണത്തിലേക്ക്. മുസ്ലിം ലീഗിന് മുമ്പിൽ ഹൈകമാൻഡ് വഴങ്ങുന്നു

കേരളം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഇപ്പോൾ ഒൻപത് ദിവസങ്ങൾ പിന്നിടുന്നു വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടി ജയിച്ച യുഡിഎഫിന് മന്ത്രിസഭ ഉണ്ടാക്കുവാനോ മുഖ്യമന്ത്രിയെ കണ്ടെത്തുവാനോ ഇതുവരെ കഴിഞ്ഞിട്ടില്ല ഇതിൻറെ കാരണം പാർട്ടിയിൽ തന്നെയുള്ള ചില ആളുകളുടെ അധികാരം മോഹമാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും പൊരിഞ്ഞ പോരാട്ടത്തിലാണ്. ആരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ല. കോൺഗ്രസിലെ ഈ അധികാരം മോഹവും പടല പിണക്കവും ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ വന്നിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ ഒരു ഭരണം ഇല്ല അതുകൊണ്ടുതന്നെ ജനം വളരെ അസ്വസ്ഥമാണ് നീണ്ട ദിവസങ്ങളായി നടക്കുന്ന ചർച്ചകൾക്ക് ഇതുവരെയും ഒരു പരിഹാരം കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. എന്നാൽ രാഹുൽ ഗാന്ധിയും മല്ലികാർജുന ഖാർഗെയും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കന്മാരുടെ അഭിപ്രായങ്ങൾ അറിയുകയും ചെയ്തു എന്നാൽ ഭൂരിപക്ഷം നേതാക്കന്മാരുടെയും അഭിപ്രായം കെ സി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണം എന്നുള്ളതാണ് പക്ഷേ മുസ്ലിംലീഗിന്റെ പിന്തുണ വിഡി സതീശൻ ആണ്. സീനിയോറിറ്റി കണക്കിലെടുക്കുകയാണെങ്കിൽ രമേശ് ചെന്നിത്തലയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനം ലഭിക്കേണ്ടത്. കോൺഗ്രസിലെ ഈ അധികാര തർക്കം യുഡിഎഫിന്റെ പ്രതിച്ഛായ തകർക്കുന്നു എന്നാൽ മുസ്ലിം ലീഗ് കടുത്ത നിലപാടിലേക്ക് പോവുകയാണ് വി ഡി സതീശനെ അല്ലാതെ മറ്റാരെയും മുഖ്യമന്ത്രിയായി അംഗീകരിക്കുകയില്ല എന്നുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. മുസ്ലിംലീഗിന്റെ ഈ സമ്മർദ്ദത്തിന് മുൻപിൽ കോൺഗ്രസ് വഴങ്ങുന്നു എന്നുള്ളതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. മുസ്ലിംലീഗിന്റെ പൂർണ്ണ പിന്തുണയുള്ള ഒരു വ്യക്തിക്ക് മാത്രമേ കേരളത്തിൽ യുഡിഎഫിൽ നിന്ന് മുഖ്യമന്ത്രിയാകാൻ സാധ്യമാകിയുള്ളു അതുകൊണ്ടുതന്നെ ഒരു മുസ്ലിം ഭരണം കേരളത്തിൽ ഉണ്ടാകും എന്നുള്ളതാണ് ഇപ്പോൾ കണക്കുകൂട്ടുന്നത്. മുസ്ലിം ലീഗ് വരച്ച വരയിൽ നിന്ന് മാറുവാൻ കോൺഗ്രസിന് കഴിയില്ല. കോൺഗ്രസിനെ ജയിപ്പിച്ചത് ലീഗ് ആണ് എന്നും ലീഗ് ആവശ്യപ്പെടുന്ന ആളെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കേരളത്തിൽ കാലു കുത്തിക്കുകയില്ല എന്നുള്ള അഭിപ്രായങ്ങളും ഉയർന്നുവരുന്നു. പ്രിയങ്ക ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ വയനാട്ടിൽ എംപിക്കെതിരെ പരസ്യ പോസ്റ്ററുകൾ രംഗത്തുവന്നു. ഈ സാഹചര്യത്തിൽ മുസ്ലിം ലീഗിൻറെ പിന്തുണയുള്ള വി ഡി സതീഷിനെ മുഖ്യമന്ത്രിയാക്കുക എന്നത് മാത്രമാണ് ഇപ്പോൾ മുമ്പിലുള്ള ഒരു പോംവഴി. എന്തായാലും ഒരു കാര്യം ഉറപ്പാണ് കേരളം ഒരു മുസ്ലിം ഭരണത്തിലേക്ക് നീങ്ങുന്നു എന്നുള്ളതാണ് ഇപ്പോൾ മനസ്സിലാക്കുവാൻ കഴിയുന്നത്. കാരണം വി ഡി സതീശൻ മുസ്ലീംലീഗിന്റെ ആജ്ഞ അനുസരിച്ച് മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നുള്ളതാണ് മുസ്ലിം ലീഗ് കണക്കുകൂട്ടുന്നത്

Gospeltvnews 9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify

WhatsApp