വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നടത്തണം മാർത്തോമാ സഭ വൈദികൻ റവ. ഡോ. കെ. തോമസ്

തിരുവല്ല : മാർത്തോമാ സഭയിലെ വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണമെന്ന് വിവാദ നിർദേശവുമായി സഭ വൈദിക ട്രസ്റ്റി റവ. ഡോ. കെ തോമസ് പെൺകുട്ടികളുടെ മാതാപിതാക്കൾക്കുള്ള ഉപദേശത്തിന് ഇടയാണ് വിവാദ പരാമർശം നടത്തിയത്. തിരുവനന്തപുരത്ത് നടന്ന മാർത്തോമാ സംഗമത്തിലാണ് വൈദിക ട്രസ്റ്റിയുടെ പരാമർശം. റവ. ഡോ. കെ തോമസിന്റെ വിവാദപരമായ ഈ പ്രസ്താവനയ്ക്ക് സഭക്കുള്ളിൽ വ്യാപക വിമർശനങ്ങൾ ഉയർന്നു. ഇത് വൈദിക ട്രസ്റ്റിയുടെ വ്യക്തിപരമായ അഭിപ്രായം ആണെന്ന് വ്യക്തമാക്കി മാർത്തോമാ സഭ ഈ പ്രസ്താവനയെ തള്ളി. കർണാടക സർക്കാർ സംസ്ഥാനത്തെ എല്ലാ ക്യാമ്പുകളിലും എച്ച്ഐവി പരിശോധന നടത്തുകയാണ്. മാർത്തോമാ സഭയിൽ നടക്കേണ്ട വിവാഹങ്ങൾക്കും ഇത്തരം പരിശോധനകൾ നിർബന്ധമാക്കണമെന്നാണ് എന്റെ ആഗ്രഹം എന്നും പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ വിവാഹങ്ങൾ നടത്താവൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്ന് മാർത്തോമാ സഭ വൈദിക റവ. ഡോ. കെ തോമസ് പറഞ്ഞു.കർണാടകയിൽ 18നും 35 നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്ഐവി ബാധയുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. 18 നെട്ടിനും 25നും ഇടയിൽ പ്രായമുള്ള 7000 തിലധികം വിദ്യാർത്ഥികൾക്ക് എച്ച്ഐവി സ്ഥിതീകരിച്ചു എന്നാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കർണാടക സ്റ്റേറ്റ്സ് എയ്ഡ്‌സ് പ്രിവൻഷൻ സൊസൈറ്റിയുടെ നിർദ്ദേശപ്രകാരം സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളേജുകളിൽ എച്ച്ഐവി പരിശോധനയും കൗൺസിലിംഗ് ക്യാമ്പുകളും നിർബന്ധമാക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മർത്തോമാ സഭ ട്രസ്റ്റി ഡോ. കെ തോമസിന്റെ പരാമർശം വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണം എന്നത്. അദ്ദേഹത്തിന്റെ നിലപാട് ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

gospeltvnews 9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify