പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് ‘ക്രൈസ്തവ ധാര’ പത്രം പൊളിറ്റിക്കൽ ബ്യൂറോ ചീഫ് കുര്യാക്കോസ് എം കുടക്കച്ചിറ കൈമാറി

കേരളം: ക്രൈസ്തവ സമൂഹത്തിന്റെ വിഷയങ്ങൾക്കും പൊതുസമൂഹത്തിലെ വിവിധ വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്ന ക്രൈസ്തവ ധാര പത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ മുന്നേറ്റം. പത്രത്തിന്റെ പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ആയി പ്രവർത്തിക്കുന്ന പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് പത്രത്തിന്റെ കോപ്പികൾ കൈമാറി.കേരള രാഷ്ട്രീയത്തിലെ പ്രമുഖരായ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ സഖാവ് പിണറായി വിജയൻ, മുൻ വൈദ്യുത മന്ത്രിയും എംഎൽഎയും ആയിരുന്ന എം. എം. മണി, മുൻ ഇടുക്കി എംപി ജോയ്സ് ജോർജ്, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ്, കട്ടപ്പന മുൻസിപ്പൽ കൗൺസിലർ പി ആർ മുരളി, കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ സാജൻ ജോർജ്, യുഡിഎഫ് കുന്നത്തൂർ നിയോജകമണ്ഡലം ചെയർമാൻ ശ്രീ എസ് സുഭാഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ രതീഷ് എന്നിവർക്കും ക്രൈസ്തവ ധാര പത്രം കൈമാറിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള ജനപ്രതിനിധികളിലേക്കും രാഷ്ട്രീയ നേതാക്കളിലേക്കും ക്രൈസ്തവ ധാരയുടെ പ്രവർത്തനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് പത്രം കൈമാറിയത്. ക്രൈസ്തവ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, പൊതുതാൽപര്യ വിഷയങ്ങൾ, മതസൗഹാർദം തുടങ്ങിയ കാര്യങ്ങളിൽ മാധ്യമ ഇടപെടൽ ശക്തമാക്കുകയാണ് പത്രത്തിന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.രാഷ്ട്രീയ രംഗത്തെ വിവിധ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും സമൂഹത്തിന്റെ വിഷയങ്ങൾ അധികാരകേന്ദ്രങ്ങളിലെത്തിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് പത്രത്തിന്റെ പ്രവർത്തകർ അഭിപ്രായപ്പെട്ടു.ക്രൈസ്തവ ധാരയുടെ ചീഫ് എഡിറ്ററായി ബിഷപ്പ് ഡോ. ബാബു ജോർജ് മാനേജിംഗ് എഡിറ്ററായി ഡോ. സാജു വി തോമസും മാനേജിംഗ് എഡിറ്ററായി മനോജ് മാത്യു കേരള ബ്യൂറോ ചീഫ് ആയി ശ്രീ ബാബു പറയത്തുകാട്ടിലും ഇടുക്കി ജില്ലാ ബ്യൂറോ ചീഫ് ആയി പുന്നൂസ് തൊടുപുഴയും ന്യൂസ് എഡിറ്ററായി ഷാജി തോപ്പിലും കോട്ടയം ബ്യൂറോ ചീഫ് ആയി കെ പി രാജു ആലപ്പുഴ ബ്യൂറോ ചീഫ് ആയി അനീഷ് പ്രവർത്തിക്കുന്നു.

Gospeltvnews 9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify