ശൂരനാട് പെന്തക്കോസ്ത് സെമിത്തേരി: നീതി ലഭിക്കും വരെ പോരാട്ടം തുടരും: വിഷയത്തിൽ ഇടപെടുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.

കൊല്ലം: ശൂരനാട് 56 വർഷമായി പെന്തക്കോസ്ത് സമൂഹം ഉപയോഗിച്ചുവരുന്ന സെമിത്തേരിക്കെതിരെ ചില തൽപരകക്ഷികൾ നൽകിയ വസ്തുതാവിരുദ്ധ പരാതിയിൽ പ്രതിഷേധിച്ച് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലിന്റെ (UPC) നേതൃത്വത്തിൽ വിവിധ പെന്തക്കോസ്ത് സഭകളുടെ സഹകരണത്തോടെ നടത്തിയ ഉപവാസ സമരം ഭരണാധികാരികളുടെ ഉറപ്പിനെ തുടർന്ന് പിൻവലിച്ചു.ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിന് സമീപം നടന്ന ഉപവാസ സമരത്തിൽ, സെമിത്തേരി സംബന്ധിച്ച യാഥാർഥ്യങ്ങൾ പരിശോധിച്ച് നീതിപൂർവമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.ഇതിനിടെ ശൂരനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ വസ്തുതാപരമായ പ്രമേയം പാസാക്കി. വർഷങ്ങളായി പെന്തക്കോസ്ത് സമൂഹം ഉപയോഗിച്ചുവരുന്ന സെമിത്തേരിക്കെതിരെ പരാതി നൽകിയ നടപടിയെ പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം അപലപിക്കുകയും പെന്തക്കോസ്ത് സമൂഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥലം എം.എൽ.എ., എം.പി.മാർ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ എന്നിവരും വിഷയത്തിൽ പെന്തക്കോസ്ത് സമൂഹത്തിന് പിന്തുണ അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.സെപ്റ്റംബർ 13ന് ക്രിസ്ത്യൻ ഐക്യവേദി ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുമായി ബന്ധപ്പെട്ട് വിഷയം വിശദീകരിച്ചു. സെമിത്തേരി വിഷയത്തിൽ കൊല്ലം ജില്ലാ കളക്ടറുമായി സെപ്റ്റംബർ 14ന് ബന്ധപ്പെടുമെന്ന് എം.പി. അറിയിച്ചതായും ക്രിസ്ത്യൻ ഐക്യവേദി ഭാരവാഹികൾ അറിയിച്ചു.ശൂരനാട് പെന്തക്കോസ്ത് സെമിത്തേരി വിഷയത്തിൽ പെന്തക്കോസ്ത് സമൂഹത്തിന് നീതി ലഭിക്കുന്നതുവരെ യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലും ക്രിസ്ത്യൻ ഐക്യവേദിയും സമൂഹത്തോടൊപ്പം ഉണ്ടാകുമെന്ന് ക്രിസ്ത്യൻ ഐക്യവേദി പ്രസിഡന്റ് സുവിശേഷകൻ കുഞ്ഞുമോൻ തോട്ടപ്പള്ളി, യു.പി.സി. ദേശീയ പ്രസിഡന്റ് ബ്രദർ ബാബു പറയത്തുകാട്ടിൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.നീണ്ടകാലമായി പെന്തക്കോസ്ത് സമൂഹം ഉപയോഗിച്ചുവരുന്ന സെമിത്തേരിയുടെ അവകാശവും ഉപയോഗവും സംബന്ധിച്ച വിഷയത്തിൽ വസ്തുതകൾ പരിശോധിച്ച് നിയമാനുസൃതവും നീതിപൂർവവുമായ പരിഹാരം ഉണ്ടാകണമെന്നാണ് പെന്തക്കോസ്ത് സമൂഹത്തിന്റെ ആവശ്യം.

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify