Trending

വെള്ളാപ്പള്ളി നടേശനെതിരായ അധിക്ഷേപം: ചെമ്പഴന്തി ഗുരുകുലം യൂണിയൻ പ്രതിഷേധ ധർണയും മാർച്ചും നടത്തി

ചെമ്പഴന്തി : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ അപവാദ പരാമർശങ്ങൾക്കെതിരെ എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണയും മാർച്ചും സംഘടിപ്പിച്ചു. കഴക്കൂട്ടം യൂണിയൻ ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിനെത്തുടർന്ന് നടന്ന ധർണ ചെമ്പഴന്തി ഗുരുകുലം യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് ഉദ്ഘാടനം ചെയ്തു.സമൂഹത്തിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള മുസ്ലിം യൂത്ത് ലീഗിന്റെ ഇത്തരം പരാമർശങ്ങൾ പൊതുസമൂഹത്തിന് ഒട്ടും ചേർന്നതല്ലെന്ന് യൂണിയൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം വി. മധുസൂദനന്റെ അധ്യക്ഷതയിൽ കൂടിയ ധർണയിൽ യൂണിയൻ കൗൺസിൽ അംഗങ്ങളായ പ്രദീപ് ദിവാകരൻ, ബിജു കരിയിൽ, ബാലകൃഷ്ണൻ കഴക്കൂട്ടം, അജിത്ഘോഷ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് പത്മിനി വി., യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ശ്രീകണ്ഠൻ എസ്.വി., സെക്രട്ടറി അരുൺ എം.എൽ. എന്നിവരും വിവിധ ശാഖായോഗം നേതാക്കളും പങ്കെടുത്തു.

Gospeltvnews : 9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify

WhatsApp