
തൃശ്ശൂരിൽ എക്സൈസിന്റെ വൻ ലഹരി വേട്ട. പാൽ വണ്ടിയിൽ കടത്താൻ ശ്രമിച്ച മൂന്ന് കിലോഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. കുന്നംകുളം സ്വദേശി ഹബീബ്(25 വയസ്) എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമങ്ങളിലൂടെ “പൂത്തിരി ” എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു വിൽപ്പന. ആന്ധ്രയിലെ വിശാഖ പട്ടണത്ത് നിന്നും മയക്കുമരുന്ന് നേരിട്ട് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ ‘പൂത്തിരി ഓണായിട്ടുണ്ട്’ എന്ന കോഡ് നൽകുന്നതോടെ ആവശ്യക്കാർ ഇയാൾക്ക് ഓർഡർ നൽകി തുടങ്ങും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ രാജു.എൻ.ആർ, രഞ്ജിത്ത്.ടി.ജെ, സുധീർ കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സിജോമോൻ.പി.ബി, നിതിൻ മാധവൻ, റെനിൽ രാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് ദാസ്, ധനുസ് ചന്ദ്രൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സിജ.എൻ.കെ എന്നിവരും കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.
gospeltvnews. 9451787589
