*ക്രൈസ്തവ–പെന്തെക്കോസ്റ്റ് വിഷയങ്ങളിൽ സംയുക്തമായി ഇടപെടാൻ തീരുമാനം*

തിരുവല്ല : ക്രിസ്ത്യൻ ഐക്യവേദിയും യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിലും സംയുക്തമായി പ്രവർത്തിക്കുംക്രൈസ്തവ സമൂഹവും പ്രത്യേകിച്ച് പെന്തെക്കോസ്റ്റ് വിഭാഗവും നേരിടുന്ന വിവിധ സാമൂഹിക, സാമുദായിക, നിയമപരവും പൊതുതാൽപര്യപരവുമായ വിഷയങ്ങളിൽ ഇനി കൂടുതൽ ഏകോപനത്തോടെ ഇടപെടാൻ ക്രിസ്ത്യൻ ഐക്യവേദിയും യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിലും തീരുമാനിച്ചു.ക്രൈസ്ത്യൻ സമൂഹത്തിന്റെ പൊതുവായ വിഷയങ്ങളിൽ വിവിധ സഭകളും സംഘടനകളും തമ്മിലുള്ള സഹകരണവും ഐക്യവും ശക്തിപ്പെടുത്തുന്നതിനൊപ്പം, പെന്തെക്കോസ്റ്റ് സമൂഹം നേരിടുന്ന പ്രത്യേക വിഷയങ്ങളിലും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനാണ് സംയുക്ത പ്രവർത്തനത്തിന് രൂപം നൽകുന്നത്.ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ നിയമപരവും ജനാധിപത്യപരവുമായ മാർഗങ്ങളിലൂടെ ഇടപെടുക, ആവശ്യമായ ഘട്ടങ്ങളിൽ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ വിഷയങ്ങൾ എത്തിക്കുക, പൊതുസമൂഹത്തിൽ ക്രൈസ്തവരുടെ അവകാശങ്ങളും ആശങ്കകളും ശക്തമായി ഉന്നയിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇരു സംഘടനകളും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കും.യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിൽ ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ, ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ സാബു ജോൺ, ദേശീയ ട്രഷറർ പാസ്റ്റർ സുരൻ സീനായി, ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു കുഴിമറ്റം, ക്രിസ്ത്യൻ ഐക്യവേദി, കേന്ദ്ര കമ്മറ്റി പ്രസിഡന്റ്‌ ഇവാഞ്ചിലിസ്റ്റ് കുഞ്ഞുമോൻ തോട്ടപ്പള്ളി സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം. കുടുക്കച്ചിറ എന്നിവർ സംയുക്ത പ്രവർത്തനത്തിന്റെ ആവശ്യകത വ്യക്തമാക്കി.ഇതിന്റെ ഭാഗമായി ശൂരനാട്ട് നടക്കുന്ന നിരാഹാരസമരത്തിന് ഇരു സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കാനും സമരത്തിന് ആവശ്യമായ പിന്തുണയും ഐക്യദാർഢ്യവും നൽകാനും തീരുമാനിച്ചു. ശൂരനാട്ടെ വിഷയത്തിൽ നീതിപൂർവമായ പരിഹാരം ഉണ്ടാകുന്നതിനായി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ വിഷയം എത്തിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും ഇരു സംഘടനകളും സഹകരിക്കും.ക്രൈസ്ത്യൻ സമൂഹത്തിനും പെന്തെക്കോസ്റ്റ് സമൂഹത്തിനും ഉണ്ടാകുന്ന വിഷയങ്ങളിൽ പരസ്പരം പിന്തുണ നൽകുകയും, ആവശ്യമായ സാഹചര്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനും ഐക്യത്തിനും കൂടുതൽ കരുത്തേകുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.വ്യത്യസ്ത സഭാ–സംഘടനാ പശ്ചാത്തലങ്ങൾ നിലനിൽക്കുമ്പോഴും പൊതുവായ വിഷയങ്ങളിൽ ഐക്യവും സഹകരണവും സംയുക്ത ഇടപെടലും ശക്തിപ്പെടുത്തുക എന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. ക്രൈസ്തവ സമൂഹത്തിന്റെ നന്മയ്ക്കും അവകാശ സംരക്ഷണത്തിനുമായി ഭാവിയിലും കൂടുതൽ സംഘടനകളെയും കൂട്ടായ്മകളെയും സഹകരണത്തിന്റെ ഭാഗമാക്കുമെന്ന് നേതാക്കൾ അറിയിച്ചു.

gospeltvnews :9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify