Trending

ഈ കാലഘട്ടത്തിൽ പ്രാർത്ഥനയും ഉപവാസവും അനിവാര്യം; ജനത്തിനും ദൈവത്തിനുമിടയിൽ നിന്ന് പ്രാർത്ഥിക്കുന്നവരാണ് പുരോഹിതന്മാർ: പാസ്റ്റർ പ്രിൻസ് തോമസ് റാന്നി

റാന്നി: ഇന്നത്തെ കാലഘട്ടത്തിൽ പ്രാർത്ഥനയ്ക്കും ഉപവാസത്തിനും വലിയ പ്രാധാന്യമുണ്ടെന്നും ആത്മീയ ഉണർവിനായി വിശ്വാസികൾ ദൈവസന്നിധിയിൽ മടങ്ങിവരണമെന്നും പ്രശസ്ത സുവിശേഷകനും കൺവെൻഷൻ പ്രസംഗകനും ടെലിവിഷൻ പ്രഭാഷകനുമായ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി പറഞ്ഞു. യോവേൽ പ്രവാചകന്റെ പുസ്തകം ഒന്നാം അധ്യായത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ സന്ദേശം നൽകിയത്.ജനത്തിനും ദൈവത്തിനുമിടയിൽ നിന്ന് പ്രാർത്ഥിക്കുന്നവരാണ് പുരോഹിതന്മാരെന്നും ജനത്തിന്റെ ആത്മീയവും സാമൂഹികവുമായ പ്രതിസന്ധികളിൽ മധ്യസ്ഥ പ്രാർത്ഥന നടത്തേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യോവേൽ ഒന്നാം അധ്യായത്തിൽ കാണുന്ന ദേശത്തിന്റെ ദുരവസ്ഥയും ദൈവസന്നിധിയിലേക്കുള്ള മടങ്ങിവരവിനുള്ള ആഹ്വാനവും ഇന്നത്തെ കാലഘട്ടത്തിലും ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കഴിഞ്ഞ കാലഘട്ടങ്ങളെ അപേക്ഷിച്ച് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ലഹരിക്ക് അടിമപ്പെട്ട് ജീവിതം തകർന്നുകൊണ്ടിരിക്കുന്നവരിലേക്ക് സുവിശേഷം എത്തിക്കേണ്ടത് സഭകളുടെയും വിശ്വാസികളുടെയും കടമയാണ്. ഇത്തരം ആളുകളെ സ്നേഹത്തോടെ ചേർത്തുപിടിച്ച് യേശുക്രിസ്തുവിന്റെ സ്നേഹവും രക്ഷയുടെ സന്ദേശവും അറിയിക്കണം.സമൂഹത്തിന്റെ ആത്മീയവും ധാർമികവുമായ വീണ്ടെടുപ്പിന് യേശുക്രിസ്തുവിന്റെ സന്ദേശങ്ങൾക്കും ഉപദേശങ്ങൾക്കും ഇന്നത്തെ കാലഘട്ടത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify