
പീരുമേട്: മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിൽ ഇമ്മാനുവൽ തരകൻ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. കോളേജിന്റെ ഗവേഷണ പ്രവർത്തനങ്ങളിലൂടെ വികസിപ്പിച്ച നവീന ഉപകരണം ലോകശ്രദ്ധയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.തേനീച്ച സംരക്ഷണം സാങ്കേതികവിദ്യയുടെ സഹായത്തോടെ നിയന്ത്രിക്കുന്ന സംവിധാനമാണ് കോളേജിൽ വികസിപ്പിച്ചെടുത്ത പുതിയ സംരംഭം.
തേനീച്ച വളർത്തലിലും സംരക്ഷണത്തിലും സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഈ കണ്ടുപിടിത്തം ശ്രദ്ധേയമാണ്.ഐ.എച്ച്.എസ്.ആർ.ആറിൽ നിന്ന് വിരമിച്ച ശേഷം ഡോ. ഇമ്മാനുവൽ തരകൻ പീരുമേട് കോളേജിൽ ഗവേഷണ പദ്ധതികൾക്ക് നേതൃത്വം നൽകി വരുന്നു. വിദ്യാർഥികളുടെ ശാസ്ത്രീയ ആശയങ്ങളും ഗവേഷണ കണ്ടെത്തലുകളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശക്തമായ ഗവേഷണ വിഭാഗം കോളേജിൽ പ്രവർത്തിക്കുന്നുണ്ട്.വിദ്യാർഥികളിൽ ഗവേഷണ അഭിരുചി വളർത്തുന്നതിനും പുതിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അനുസ്മരണ പ്രഭാഷണം വേദിയായി.
റിപ്പോർട്ടർ: ബിധുമോൻ ജോസഫ്
