
വെഞ്ഞാറമൂട്: അസംബ്ലീസ് ഓഫ് ഗോഡ് (എ.ജി.) ചർച്ച് കിഴക്കായിക്കോണത്തിന്റെ ആഭിമുഖ്യത്തിൽ ‘റെഡി ഫോർ എറ്റേണിറ്റി’ എന്ന പേരിൽ പ്രത്യേക ആത്മീയയോഗങ്ങൾ നവംബർ 11 മുതൽ 22 വരെ നടക്കുന്നു.ദിവസവും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും വൈകിട്ട് 6.30 മുതൽ രാത്രി 9 വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.വിവിധ ദിവസങ്ങളിലായി പാസ്റ്റർമാരായ അനീഷ് ചെങ്ങന്നൂർ, ബൈജു ബാലകൃഷ്ണൻ, സുനിൽ റാഫാ, സജി മത്തായി, ഡാനി മാത്യു, ഷിബിൻ സാമുവൽ, നിക്സൺ സണ്ണി, അനു ജേക്കബ്, ഷിബു അടൂർ, ബോവാസ് റോബർട്ട് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കും ആത്മീയ ഉണർവിനും ലക്ഷ്യമിട്ടാണ് യോഗങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ആത്മീയയോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: 9961744322
