
തിരുവനന്തപുരം: എ.ജി. ചർച്ച് കാപ്പിക്കാടിന്റെയും വിശ്വാസയാത്ര മിനിസ്ട്രി മലപ്പുറം കോട്ടക്കലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 11 ദിവസത്തെ പ്രാർത്ഥനയും സുവിശേഷയോഗവും അനുഗ്രഹകരമായി പുരോഗമിക്കുന്നു. ആദ്യ ഏഴു ദിവസങ്ങളിലെ യോഗങ്ങൾ ആത്മീയ ഉണർവിനും അനുഗ്രഹത്തിനും വഴിയൊരുക്കിയതായി സംഘാടകർ അറിയിച്ചു.നവംബർ 12 വ്യാഴാഴ്ച നടന്ന എട്ടാം ദിവസത്തെ യോഗത്തിൽ പാസ്റ്റർ അനീഷ് (കോട്ടയം) വചനശുശ്രൂഷ നിർവഹിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 6.30 മുതൽ രാത്രി 9 വരെയുമായിരുന്നു യോഗങ്ങൾ.വിശ്വാസയാത്ര മിനിസ്ട്രി മലപ്പുറം കോട്ടക്കൽ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പ്രാർത്ഥനയിലൂടെയും വചനശുശ്രൂഷയിലൂടെയും പങ്കെടുത്തവർക്ക് ആത്മീയ ഉണർവും അനുഗ്രഹവും ലഭിച്ചു. അമ്പതിലധികം പേർ യോഗത്തിൽ പങ്കെടുത്തു.11 ദിവസം നീണ്ടുനിൽക്കുന്ന ആത്മീയ സംഗമത്തിന്റെ തുടർന്നുള്ള ദിവസങ്ങളിലും വിശ്വാസികളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
