Trending

കാഞ്ഞങ്ങാട്ടും വെള്ളരിക്കുണ്ടിലും ഓൾ നൈറ്റ് പ്രാർത്ഥനാ കൂട്ടായ്മകൾ.

ആത്മീയ ഉണർവും യുവജനങ്ങളുടെ സമർപ്പണവും ലക്ഷ്യംകാഞ്ഞങ്ങാട്: കേരള റിവൈവൽ പ്രയർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ആത്മീയ ഉണർവിനും യുവജനങ്ങൾ കർത്താവിന്റെ വേലയ്ക്കായി സമർപ്പിക്കപ്പെടുന്നതിനുമായി കാഞ്ഞങ്ങാട്ടും വെള്ളരിക്കുണ്ട് മേഖലയിലും ഓൾ നൈറ്റ് പ്രാർത്ഥനാ കൂട്ടായ്മകൾ നടന്നു.കാഞ്ഞങ്ങാട് എ.ജി. ചർച്ചുമായി ബന്ധപ്പെട്ട് പാസ്റ്റർ സജിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാ കൂട്ടായ്മയിൽ വിവിധ പാസ്റ്റർമാരും വിശ്വാസികളും പങ്കെടുത്തു. ഐ.പി.സി. സഭകളുമായി ബന്ധപ്പെട്ടും പ്രാർത്ഥനാ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആത്മീയ ഉണർവ് ഉണ്ടാകുന്നതിനും സഭകളുടെയും യുവജനങ്ങളുടെയും ആത്മീയ വളർച്ചയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൂട്ടായ്മകൾ സംഘടിപ്പിച്ചത്.17 അംഗങ്ങൾ ഉൾപ്പെട്ട സംഘം വാഹനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചാണ് പ്രാർത്ഥനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സംസ്ഥാനത്തുടനീളം ആത്മീയ ഉണർവിനായുള്ള പ്രാർത്ഥനകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം മദ്യം, ലഹരിവസ്തുക്കൾ തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും കേരള റിവൈവൽ പ്രയർ മൂവ്മെന്റ് ലക്ഷ്യമിടുന്നു.കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ 14 ജില്ലകളിലും പ്രാർത്ഥനാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ സഭകളുടെ ആത്മീയ വളർച്ചയ്ക്കും യുവജനങ്ങളുടെ സമർപ്പണത്തിനും പ്രാധാന്യം നൽകുകയാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം.റിപ്പോർട്ടർ:

പാസ്റ്റർ ബിധുമോൻ ജോസഫ്, നെടുങ്കണ്ടം

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify