Trending

കാഞ്ഞങ്ങാട്ട് ഒക്ടോബർ 23ന് ഓൾ നൈറ്റ് പ്രാർത്ഥന; ആത്മീയ ഉണർവും യുവജന സമർപ്പണവും ലക്ഷ്യം; കേരള റിവൈവൽ പ്രയർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ.

കാഞ്ഞങ്ങാട്: കേരള റിവൈവൽ പ്രയർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ 23ന് കാഞ്ഞങ്ങാട്ട് ഓൾ നൈറ്റ് പ്രാർത്ഥന നടക്കും. കാഞ്ഞങ്ങാട് എ.ജി. ചർച്ചിൽ പാസ്റ്റർ സജിയുടെ സഭയിൽ സംഘടിപ്പിക്കുന്ന പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് പാസ്റ്റർ ജോസഫ് സെബാസ്റ്റ്യൻ നേതൃത്വം നൽകും.കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആത്മീയ ഉണർവ് സൃഷ്ടിക്കുക, യുവജനങ്ങളെ കർത്താവിന്റെ വേലയ്ക്കായി സമർപ്പിക്കുക, സഭകളുടെ ആത്മീയ വളർച്ചയ്ക്ക് പ്രോത്സാഹനം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള റിവൈവൽ പ്രയർ മൂവ്മെന്റ് പ്രാർത്ഥനാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.കേരളത്തിലെ 14 ജില്ലകളിലും പ്രാർത്ഥനാ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മദ്യം, ലഹരിവസ്തുക്കൾ തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ ബോധവത്കരണം നടത്തുന്നതിനും യുവജനങ്ങളെ ആത്മീയമായും ധാർമികമായും ശക്തിപ്പെടുത്തുന്നതിനും പ്രസ്ഥാനം പ്രാധാന്യം നൽകുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആത്മീയ ഉണർവ് ഉണ്ടാകുന്നതിനും വിശ്വാസികൾ ദൈവവേലയിൽ കൂടുതൽ സജീവമായി പങ്കാളികളാകുന്നതിനും ഇത്തരം പ്രാർത്ഥനാ കൂട്ടായ്മകൾ സഹായകമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.പാസ്റ്റർമാർ, സഭാ പ്രവർത്തകർ, വിശ്വാസികൾ, യുവജനങ്ങൾ തുടങ്ങി എല്ലാവരെയും ഓൾ നൈറ്റ് പ്രാർത്ഥനയിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: പാസ്റ്റർ ബിധുമോൻ ജോസഫ്, നെടുങ്കണ്ടം

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify