Trending

ക്രൈസ്തവർക്കെതിരായ നീതിനിഷേധങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ ക്രിസ്ത്യൻ ഐക്യവേദി; അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രവർത്തക സമ്മേളനം ചേർന്നു.

മേരികുളം:(ഇടുക്കി )ക്രൈസ്തവർക്കും പ്രത്യേകിച്ച് പെന്തക്കോസ്ത് വിഭാഗങ്ങൾക്കുമെതിരെ രാജ്യവ്യാപകമായി വർധിച്ചുവരുന്ന നീതിനിഷേധങ്ങളിലും പീഡനങ്ങളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ക്രിസ്ത്യൻ ഐക്യവേദി അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രവർത്തക സമ്മേളനം നടത്തി. 2026 ഒക്ടോബർ 14 ബുധനാഴ്ച മേരുകുളം ഫിലോസ് ചർച്ചിൽ നടന്ന സമ്മേളനം ക്രിസ്ത്യൻ ഐക്യവേദി ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി പാസ്റ്റർ എ. എം. ലാലു ഉദ്ഘാടനം ചെയ്തു.ക്രിസ്ത്യൻ ഐക്യവേദി ഭാരവാഹികളായ പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ, ജയ്സൺ ഇടുക്കി, റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ പാസ്റ്റർ വി. ജെ. തോമസ്, റവ. ജോണിച്ചൻ ഡി., സജിമോൻ എ. സി. എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.സമൂഹത്തിൽ ക്രൈസ്തവർ നേരിടുന്ന നീതിനിഷേധങ്ങൾ, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, പ്രത്യേകിച്ച് പെന്തക്കോസ്ത് വിശ്വാസികൾ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു.അയ്യപ്പൻകോവിൽ പഞ്ചായത്ത് കമ്മിറ്റിയുടെ കൺവീനറായി പാസ്റ്റർ തോമസ്‌കുട്ടി കുര്യനെ സമ്മേളനം തെരഞ്ഞെടുത്തു.ക്രിസ്ത്യൻ ഐക്യവേദി അയ്യപ്പൻകോവിൽ പഞ്ചായത്ത് കൺവെൻഷൻ നവംബർ 10 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടത്താനും സമ്മേളനം തീരുമാനിച്ചു.

gospeltvnews

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify