
മൂവാറ്റുപുഴ: ക്രൈസ്തവർക്കെതിരായ പീഡനങ്ങൾക്കും നീതിനിഷേധത്തിനുമെതിരെ പ്രാർത്ഥനാപൂർവവും നിയമപരവുമായ പോരാട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രിസ്ത്യൻ ഐക്യവേദി എറണാകുളം ജില്ലാ പ്രവർത്തകസമ്മേളനം നവംബർ 3 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് മൂവാറ്റുപുഴ 130 കെഎസ്ആർടിസി ജംഗ്ഷനിലുള്ള ഐപിസി ചർച്ചിൽ നടക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും പ്രത്യേകിച്ച് പെന്തക്കോസ്തു വിഭാഗങ്ങൾക്കും നേരെ ആക്രമണങ്ങളും പീഡനങ്ങളും വർധിക്കുന്നതായി ക്രിസ്ത്യൻ ഐക്യവേദി ചൂണ്ടിക്കാട്ടുന്നു. സമാധാനപരമായി വിശ്വാസജീവിതം നയിക്കുന്ന ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾക്കൊപ്പം ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെയുള്ള ആക്രമണങ്ങളും ആശങ്കയുയർത്തുന്നുണ്ട്. കേരളത്തിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി സംഘടന ചൂണ്ടിക്കാട്ടുന്നു.
പെന്തക്കോസ്തു വിശ്വാസികൾ പതിറ്റാണ്ടുകളായി പ്രാർത്ഥനയ്ക്കും സുവിശേഷ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചുവരുന്ന സ്ഥലങ്ങൾക്കും സെമിത്തേരികൾക്കും നേരെ തടസ്സങ്ങളും ഭീഷണികളും ഉപദ്രവങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമപോരാട്ടങ്ങളും സംഘടനയുടെ പ്രവർത്തനങ്ങളിൽ പ്രധാനമാണ്.സഭാവ്യത്യാസങ്ങൾക്കതീതമായി ക്രൈസ്തവരുടെ അവകാശസംരക്ഷണത്തിനായി പ്രവർത്തിച്ചുവരുന്ന ക്രിസ്ത്യൻ ഐക്യവേദി കഴിഞ്ഞ 16 വർഷമായി ഇത്തരം വിഷയങ്ങളിൽ പ്രാർത്ഥനാപൂർവമായ ഇടപെടലുകളും നിയമപരമായ പോരാട്ടങ്ങളും നടത്തിവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ക്രിസ്ത്യൻ ഐക്യവേദി കേന്ദ്രകമ്മിറ്റി രക്ഷാധികാരിയും റിട്ട. പോലീസ് സൂപ്രണ്ടുമായ ടോജൻ വി. സിറിയക്, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ, അഡ്വൈസറി ബോർഡ് അംഗവും സുവിശേഷകനുമായ കുഞ്ഞുമോൻ തോട്ടപ്പള്ളി എന്നിവർ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും.ക്രൈസ്തവരുടെ അവകാശസംരക്ഷണത്തിനും നീതിനിഷേധങ്ങൾക്കെതിരായ കൂട്ടായ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന സമ്മേളനത്തിലേക്ക് യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരുടെയും സാന്നിധ്യവും സഹകരണവും സംഘാടകർ അഭ്യർത്ഥിച്ചു.ക്രിസ്ത്യൻ ഐക്യവേദി എറണാകുളം ജില്ലാ കമ്മിറ്റിക്കുവേണ്ടി കൺവീനർ പാസ്റ്റർ സാം സി. ജോർജും ജോയിന്റ് കൺവീനർ സുവിശേഷകൻ സൈമൺ വർക്കിയും അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: 9446225490, 9947210271
