
കട്ടപ്പന: ചർച്ച് ഓഫ് ഗോഡ് ഹൈറേഞ്ച് സോണൽ വൈ.പി.ഇ.യുടെയും സൺഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സോണൽ താലന്ത് ടെസ്റ്റ് കട്ടപ്പന സി.എസ്.ഐ. ഓഡിറ്റോറിയത്തിൽ സമാപിച്ചു. ഹൈറേഞ്ച് സോണലിലെ വിവിധ സെന്ററുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.ബ്രദർ റെജിമോന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം ചർച്ച് ഓഫ് ഗോഡ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഷാജി ഇടുക്കി ഉദ്ഘാടനം ചെയ്തു. സോണൽ ഡയറക്ടർ പാസ്റ്റർ എം.വൈ. വർഗീസിന്റെ പ്രാർത്ഥനയോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്.ഹൈറേഞ്ച് സോണലിലെ അൻപതോളം ദൈവദാസന്മാരും ഇരുപത്തഞ്ചോളം സഹോദരങ്ങളും ഉൾപ്പെട്ട വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് താലന്ത് ടെസ്റ്റിന്റെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്. നൂറ്റമ്പതിലധികം വൈ.പി.ഇ., സൺഡേ സ്കൂൾ വിദ്യാർത്ഥികളും മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.വൈ.പി.ഇ. വിഭാഗത്തിൽ കുമളി സെന്റർ ഒന്നാം സ്ഥാനവും ചപ്പാത്ത് സെന്റർ രണ്ടാം സ്ഥാനവും നേടി. സൺഡേ സ്കൂൾ വിഭാഗത്തിൽ കുമളി സെന്റർ ഒന്നാം സ്ഥാനവും കട്ടപ്പന സെന്റർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇരു വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയ കുമളി സെന്ററിന് ഇരട്ട വിജയമാണ് ലഭിച്ചത്.വൈ.പി.ഇ. പ്രവർത്തനങ്ങൾക്ക് പാസ്റ്റർ പ്രജീഷ് ചാണ്ടി, ബ്രദർ ജിൻസ് ചെറിയാൻ എന്നിവരും കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി. സൺഡേ സ്കൂൾ പ്രവർത്തനങ്ങൾക്ക് പാസ്റ്റർ നോബൽ കെ. തോമസ്, ഡോ. ഫിലോമോൻ ജോസഫ് എന്നിവരും സൺഡേ സ്കൂൾ കമ്മിറ്റി അംഗങ്ങളും നേതൃത്വം വഹിച്ചു.സോണൽ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ് ആശംസകൾ അറിയിച്ചു. ബ്രദർ ജിൻസ് ചെറിയാൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് പ്രാർത്ഥനയോടെ യോഗം സമാപിച്ചു.
റിപ്പോർട്ടർ: പാസ്റ്റർ ബിധുമോൻ ജോസഫ്നെടുങ്കണ്ടം, ഇടുക്കി
