ഗാന്ധിജയന്തി: യുപിസി ഉടുമ്പൻചോല യൂണിറ്റിന്റെ നേതൃത്വത്തിൽ സേവനവാരം

ഉടുമ്പൻചോല: ഗാന്ധിജയന്തിയോടനുബന്ധിച്ച് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (യുപിസി) ഉടുമ്പൻചോല യൂണിറ്റിന്റെ നേതൃത്വത്തിൽ സേവനവാരം സംഘടിപ്പിച്ചു. സേവനവാരത്തിന്റെ ഭാഗമായി ചെല്ലാർകോവിൽ സ്കൂൾ പരിസരങ്ങൾ, സമീപത്തെ കവലകൾ, റോഡരികുകൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

പൊതുസ്ഥലങ്ങളിൽ കിടന്നിരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. പരിസര ശുചിത്വം ഉറപ്പാക്കുന്നതിനും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരണം നടത്തുന്നതിനുമാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.ശുചിത്വം ഓരോ പൗരന്റെയും സാമൂഹിക ഉത്തരവാദിത്വമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പ്രവർത്തനം. ഗാന്ധിജയന്തി ദിനാചരണത്തെ സാമൂഹിക സേവനവുമായി ബന്ധിപ്പിച്ച് പൊതുസമൂഹത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് യൂണിറ്റ് സംഘടിപ്പിച്ചത്.

യുപിസി ഉടുമ്പൻചോല യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ രാജപ്പൻ, ജോയിന്റ് ട്രഷറർ പാസ്റ്റർ മുരളീധരൻ, വൈസ് പ്രസിഡന്റ് പാസ്റ്റർ ബിധുമോൻ ജോസഫ്, ബ്രദർ ജമ്മുവേൽ എം.പി. എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രവർത്തകരും സേവനവാരത്തിന്റെ ഭാഗമായി നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify