ബഥേൽ ഗോസ്പൽ അസംബ്ലി നാഷണൽ ക്യാമ്പും താലന്ത് പരിശോധനയും ഒക്ടോബർ 20, 21ന്

“ഫലം കായ്ക്കുക” മുഖ്യചിന്താവിഷയം; ആത്മീയ ആരാധനകളും മിഷൻ ചലഞ്ചും മോട്ടിവേഷൻ ക്ലാസുകളും

പത്തനാപുരം: ബഥേൽ ഗോസ്പൽ അസംബ്ലിയുടെ (BGA) പുത്രിക സംഘടനകളായ ക്രൈസ്റ്റ് സോൾജിയേഴ്സിന്റെയും സൺഡേ സ്കൂൾ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ ക്യാമ്പും താലന്ത് പരിശോധനയും ഒക്ടോബർ 20, 21 തീയതികളിൽ പത്തനാപുരം ബഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും.“ഫലം കായ്ക്കുക” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യചിന്താവിഷയം. BGA യൂത്ത് ഡയറക്ടർ റവ. ബിജു മാത്യുവിന്റെ ചുമതലയിൽ നടക്കുന്ന ക്യാമ്പിന് നാഷണൽ എക്സിക്യൂട്ടീവ് ഭാരവാഹികൾ നേതൃത്വം നൽകും.

ക്രൈസ്റ്റ് സോൾജിയേഴ്സ് (CS) നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോജോ പി. ജോർജ്, സെക്രട്ടറി പാസ്റ്റർ ബേയ്സൽ, ട്രഷറർ പാസ്റ്റർ രാകേഷ് എന്നിവരും സൺഡേ സ്കൂൾ അസോസിയേഷൻ (SSA) നാഷണൽ പ്രസിഡന്റ് പാസ്റ്റർ ജിജോ സ്റ്റീഫൻ, സെക്രട്ടറി പാസ്റ്റർ പ്രഭാകരൻ, ട്രഷറർ ബ്രദർ ജിനു മാത്യു എന്നിവരും ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.BGA ഓവർസീർ റവ. ഡോ. ജോയി പി. ഉമ്മൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകും. സഭയുടെ നേതൃത്വനിരയിലുള്ള ദൈവദാസന്മാരും വിവിധ സെഷനുകളിൽ സന്ദേശങ്ങൾ നൽകും.ആത്മീയ ആരാധനകൾ, മിഷൻ ചലഞ്ച്, മോട്ടിവേഷൻ ക്ലാസുകൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, താലന്ത് പരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. ഡോ. അനിൽ എം.ആർ., റവ. ബ്രയിറ്റ് ഡാനിയേൽ എന്നിവർ വിവിധ ക്ലാസുകൾ നയിക്കും. BGA യൂത്ത് വർഷിപ്പേഴ്സ് ആരാധനകൾക്ക് നേതൃത്വം നൽകും.യുവജനങ്ങളുടെയും കുട്ടികളുടെയും ആത്മീയ വളർച്ചയ്ക്കും അവരുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നാഷണൽ ക്യാമ്പും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്.

റിപ്പോർട്ടർ:പാസ്റ്റർ ബിധുമോൻ ജോസഫ്ഇടുക്കി

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify