
കൊച്ചി: പെന്തക്കോസ്ത് സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതും വസ്തുതാവിരുദ്ധവുമായ വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് ‘രാഷ്ട്രനാളം’ ഫേസ്ബുക്ക് ന്യൂസിനെതിരെ ക്രിസ്ത്യൻ ഐക്യവേദി കോടതിയെ സമീപിച്ചു.
ക്രിസ്ത്യൻ ഐക്യവേദി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറയാണ് കോടതിയിൽ പരാതി ഫയൽ ചെയ്തത്.പെന്തക്കോസ്ത് സമൂഹത്തെ ലക്ഷ്യമിട്ട് വ്യാജവും അപകീർത്തികരവുമായ വാർത്തകൾ പ്രചരിപ്പിച്ചതിനെതിരെ നേരത്തെ പോലീസിൽ പരാതികൾ നൽകിയിരുന്നുവെന്ന് ക്രിസ്ത്യൻ ഐക്യവേദി ഭാരവാഹികൾ അറിയിച്ചു. എന്നാൽ, ഇത്തരം വിഷയങ്ങളിൽ കോടതിയെ സമീപിക്കേണ്ട സാഹചര്യമുണ്ടായതിനെ തുടർന്നാണ് ഇപ്പോൾ കോടതിയിൽ പരാതി നൽകിയതെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പെന്തക്കോസ്ത് വിഭാഗത്തിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും നീതിനിഷേധങ്ങൾക്കുമെതിരെ നിയമപരമായ മാർഗങ്ങളിലൂടെ ശക്തമായി പ്രതികരിക്കണമെന്ന സംഘടനയുടെ തീരുമാനത്തിന്റെ ഭാഗമായാണ് കേസ് ഫയൽ ചെയ്തതെന്നും അവർ പറഞ്ഞു.സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ വാർത്തകളും ആരോപണങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും, പെന്തക്കോസ്ത് സമൂഹത്തിന്റെ അവകാശങ്ങളും നീതിയും സംരക്ഷിക്കുന്നതിനായി ആവശ്യമായ ഘട്ടങ്ങളിൽ കോടതികളെ സമീപിക്കുമെന്നും ക്രിസ്ത്യൻ ഐക്യവേദി ഭാരവാഹികൾ അറിയിച്ചു.
ബന്ധപ്പെടാൻ: 9446225490
