ഇഎസ്എ കരട് വിജ്ഞാപനം പുനഃപരിശോധിക്കണം മലയോരജനതയുടെ ആശങ്ക പരിഹരിക്കണം. രാജു എബ്രഹാം

റാന്നി: മലയോര ജനതയുടെ ജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്ന പശ്ചിമഘട്ട പരിസ്ഥിതി സംവേദക മേഖല (ഇഎസ്എ) കരട് വിജ്ഞാപനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് റാന്നി മുൻ എംഎൽഎയും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാം ആവശ്യപ്പെട്ടു.ഇഎസ്എ കരട് നിർദേശത്തിന്റെ പരിധിയിൽ റാന്നിയിലെ ഏഴ് വില്ലേജുകൾ ഉൾപ്പെടുന്നത് പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെങ്കിലും അതിന്റെ പേരിൽ മലയോര ജനതയുടെ കൃഷിയെയും ഭൂമിയുമായി ബന്ധപ്പെട്ട അവകാശങ്ങളെയും ഉപജീവനത്തെയും ബാധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും രാജു എബ്രഹാം പറഞ്ഞു.റാന്നിയിൽ വേൾഡ് ലിറ്ററേച്ചർ ഫോറം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രദേശവാസികളുടെ ആശങ്കകൾ വിശദമായി കേൾക്കുകയും പ്രാദേശിക സാഹചര്യങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുകയും ചെയ്ത ശേഷമേ അന്തിമ തീരുമാനം എടുക്കാവൂ. ജനജീവിതവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ പരിഗണിക്കുന്ന ജനസൗഹൃദ സമീപനമാണ് ഇക്കാര്യത്തിൽ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.ഇഎസ്എ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. ബാധിക്കപ്പെടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായും കർഷകരുമായും പൊതുസമൂഹവുമായും ചർച്ച നടത്തി ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു.മലയോര ജനതയുടെ ആശങ്കകൾ ഒറ്റപ്പെട്ട ശബ്ദമായി മാറാതെ ജനകീയമായി ഉയർത്തിക്കൊണ്ടുവരേണ്ടത് അനിവാര്യമാണ്. പരിസ്ഥിതിയെയും ജനജീവിതത്തെയും സംരക്ഷിക്കുന്ന തരത്തിൽ ഇഎസ്എ നിർദേശങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.വേൾഡ് ലിറ്ററേച്ചർ ഫോറം ദേശീയ ചെയർമാൻ സുവിശേഷകൻ തോമസ് കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു. തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, വർഗീസ് മത്തായി നാക്കോലിക്കൽ, ഷാജി തേക്കാട്ടിൽ, അഷറഫ് കോട്ടാങ്ങൾഎന്നിവർ പ്രസംഗിച്ചു.

gospeltvnews : 9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify