റാഗിങ് മർദനം: വിദ്യാർത്ഥിക്ക് നീതി തേടി ക്രിസ്ത്യൻ ഐക്യവേദി രംഗത്ത്

പെരുമ്പാവൂർ: കുറുപ്പമ്പടിയിൽ റാഗിങ് ചോദ്യം ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ശുചിമുറിയിൽ വളഞ്ഞിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ വിദ്യാർത്ഥിക്ക് നീതി ഉറപ്പാക്കുന്നതിനായി ക്രിസ്ത്യൻ ഐക്യവേദി ഇടപെടുന്നു. വിഷയത്തിൽ നിയമനടപടികളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് ക്രിസ്ത്യൻ ഐക്യവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പാസ്റ്റർ കുര്യാക്കോസ് കുടക്കച്ചിറ അറിയിച്ചു.

കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ബയോ-മാത്സ് വിദ്യാർത്ഥിയായ 16-കാരൻ ഡിയോൺ ജോജോയ്ക്കാണ് മർദനമേറ്റത്. തലയ്ക്കും പുറത്തിനും അടിവയറിനും പരുക്കേറ്റ വിദ്യാർത്ഥിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജൂലൈ 30-ന് ഒരു സംഘം സീനിയർ വിദ്യാർത്ഥികൾ ഡിയോണിനെ റാഗ് ചെയ്യാൻ ശ്രമിച്ചതായും ഇത് എതിർത്തതിന്റെ വൈരാഗ്യത്തിൽ ഉച്ചയ്ക്കത്തെ ഇടവേളയിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ ശുചിമുറിയിൽ വെച്ച് ഇരുപതോളം വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചതായും പരാതിയിൽ പറയുന്നു. മർദനത്തിനിടെ വിദ്യാർത്ഥിക്ക് ഗുരുതരമായ അതിക്രമങ്ങൾ നേരിടേണ്ടിവന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.സംഭവത്തിൽ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ കുറുപ്പമ്പടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും സ്കൂൾ അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. പരാതിയിൽ നാല് വിദ്യാർത്ഥികളുടെ പേരുകൾ വ്യക്തമാക്കിയിട്ടുണ്ട്.

വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിദ്യാർത്ഥിക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും ക്രിസ്ത്യൻ ഐക്യവേദി ആവശ്യപ്പെട്ടു. അന്വേഷണം കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട അധികാരികളെ സമീപിക്കുമെന്നും നിയമപരവും പ്രതിഷേധപരവുമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും പാസ്റ്റർ കുര്യാക്കോസ് കു ടക്കച്ചിറ വ്യക്തമാക്കി.

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify