

പാറത്തോട് : യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിലിന്റെ ഇടുക്കി–ഉടുമ്പൻചോല യൂണിറ്റിന്റെ യോഗം സെപ്റ്റംബർ 13ന് പാറത്തോട് ചർച്ച് ഓഫ് ഗോഡ് സഭയിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പാസ്റ്റർ ടോമിച്ചൻ സ്വാഗതം ആശംസിച്ചു.യൂണിറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ബിധുമോൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തോടനുബന്ധിച്ച് വിവിധ രോഗികൾക്കുവേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. പ്രാർത്ഥനയിൽ നിരവധി പേർ പങ്കെടുത്തു. സഭാംഗങ്ങൾക്ക് ആത്മീയമായ ആശ്വാസവും പ്രോത്സാഹനവും നൽകുന്നതായിരുന്നു പ്രാർത്ഥനാ ശുശ്രൂഷ.യോഗത്തിൽ യൂണിറ്റിലെ അംഗങ്ങൾക്കുള്ള ഐഡി കാർഡുകളും വിതരണം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള വിവിധ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.ഇതോടൊപ്പം യൂണിറ്റിലെ സഹോദരിമാരുടെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. സിസ്റ്റർ ഏലിയാമ്മ ടോമിച്ചൻ പ്രസിഡന്റായും സിസ്റ്റർ ലിസി വൈസ് പ്രസിഡന്റായും സിസ്റ്റർ റെനി ബിധുമോൻ സെക്രട്ടറിയായും സിസ്റ്റർ ജോമോൾ അജയ് ട്രഷററായും സിസ്റ്റർ ജീവ സ്റ്റീഫൻ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് കമ്മിറ്റി അംഗങ്ങളെയും യോഗത്തിൽ തിരഞ്ഞെടുത്തു.പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ യൂണിറ്റിലെ സഹോദരിമാരുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആത്മീയവും സാമൂഹികവുമായ മേഖലകളിൽ സജീവമായി ഇടപെടുന്നതിനും തീരുമാനമായി.
Gospeltvnews : 9451787589
