
തിരുവല്ല: യുണൈറ്റഡ് പെന്തക്കോസ്റ്റൽ കൗൺസിലിന്റെ (UPC) നെടുമങ്ങാട് താലൂക്ക് ജനറൽ ബോഡി യോഗം സെപ്റ്റംബർ 16 ബുധനാഴ്ച രാവിലെ 10ന് നെടുമങ്ങാട് KFM ചർച്ചിൽ നടക്കും.UPC ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു കുഴിമറ്റം അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിജു ആർ. എസ്. നായർ സ്വാഗതം ആശംസിക്കും. ദേശീയ ട്രഷറർ പാസ്റ്റർ സുരൻ സിനായി യോഗം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ രാജു ലൂക്കോസ് കൃതജ്ഞത രേഖപ്പെടുത്തും.
കേരളത്തിലെ വിവിധ താലൂക്കുകളിൽ UPC കമ്മിറ്റികളുടെ പ്രവർത്തനം ശക്തമായി നടന്നുവരുന്നതായും ദൈവസഭകൾ, സുവിശേഷകർ, വിശ്വാസികൾ എന്നിവർ നേരിടുന്ന വിവിധ വിഷയങ്ങളിൽ സംഘടന സജീവമായി ഇടപെടുന്നതായും ദേശീയ ജനറൽ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ അറിയിച്ചു.കേരളത്തിലെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം രാജ്യത്തെ 28 സംസ്ഥാനങ്ങളിലേക്കും സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിച്ച് സംസ്ഥാന, താലൂക്ക് കമ്മിറ്റികളെ ശക്തിപ്പെടുത്തുകയാണ് UPCയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ദൈവദാസന്മാരും സഭകളും വിശ്വാസികളും നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ഇടപെടുക, പ്രവർത്തനരഹിതമായ താലൂക്ക് കമ്മിറ്റികളെ സജീവമാക്കുക, കൂടുതൽ ദൈവദാസന്മാരെയും വിശ്വാസികളെയും സംഘടനയുടെ പ്രവർത്തനങ്ങളുമായി സഹകരിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ജനറൽ ബോഡി യോഗങ്ങൾ സംഘടിപ്പിക്കുന്നത്.നെടുമങ്ങാട് താലൂക്കിലെ എല്ലാ ദൈവദാസന്മാരും വിശ്വാസികളും ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കണമെന്ന് UPC ഭാരവാഹികൾ അഭ്യർത്ഥിച്ചു.
gospeltvnews :9451787589
