പെന്തക്കോസ്ത് സമൂഹത്തിന്റെ സാമൂഹിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം അനിവാര്യം: യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ

തിരുവല്ല: പെന്തക്കോസ്ത് സഭകളും വിശ്വാസികളും നേരിടുന്ന സാമൂഹിക, സഭാ, ശവസംസ്കാര–സെമിത്തേരി പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി ശക്തമായ സംഘടനാപരവും നിയമപരവുമായ ഇടപെടലുകൾ നടത്താൻ യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (UPC) തീരുമാനിച്ചു. തിരുവല്ല ഡിവൈൻ വർഷിപ്പ് സെന്ററിൽ നടന്ന ദേശീയ–സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.വിവിധ പ്രദേശങ്ങളിൽ പെന്തക്കോസ്ത് സമൂഹം നേരിടുന്ന സെമിത്തേരി പ്രശ്നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, വിശ്വാസികൾക്ക് മാന്യമായും നിയമാനുസൃതമായും ശവസംസ്കാരം നടത്തുന്നതിനുള്ള അവകാശം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.

വർഷങ്ങളായി തുടരുന്ന സെമിത്തേരി തർക്കങ്ങൾക്ക് താൽക്കാലിക പരിഹാരമല്ല, ശാശ്വതപരിഹാരം ലക്ഷ്യമാക്കിയുള്ള പ്രവർത്തനരേഖ തയ്യാറാക്കാനും യോഗം തീരുമാനിച്ചു.പെന്തക്കോസ്ത് സഭകൾക്കും സുവിശേഷകർക്കും നേരെയുള്ള ആക്രമണങ്ങളിലും ഭീഷണികളിലും യോഗം ശക്തമായ ആശങ്ക രേഖപ്പെടുത്തി. ആരാധനാ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളാണെന്നും, സഭകൾക്കും സുവിശേഷകർക്കും വിശ്വാസികൾക്കും നേരെയുള്ള അക്രമങ്ങളും അവകാശലംഘനങ്ങളും അനുവദിക്കാനാകില്ലെന്നും യോഗം വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾക്കെതിരെ നിയമപരമായും സംഘടനാപരമായും ശക്തമായ ഇടപെടലുകൾ നടത്താനും, ആവശ്യമായ ഘട്ടങ്ങളിൽ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ ഉറപ്പാക്കാനും തീരുമാനിച്ചു.സഭകൾക്കും സുവിശേഷകർക്കും വിശ്വാസികൾക്കും നേരെയുള്ള അക്രമങ്ങളെ ചെറുത്തുനിർത്തുന്നതിനും അവരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിനും UPC ഏതറ്റം വരെയും നിയമപരവും ജനാധിപത്യപരവുമായ പോരാട്ടം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ബന്ധപ്പെട്ട സഭകൾക്കും കുടുംബങ്ങൾക്കും ആവശ്യമായ സംഘടനാപരവും നിയമപരവുമായ പിന്തുണ നൽകും.

സെമിത്തേരി, ശവസംസ്കാരം തുടങ്ങിയ വിഷയങ്ങളിൽ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തി നിയമാനുസൃതമായ പരിഹാരം കണ്ടെത്തുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും തീരുമാനമായി.യോഗത്തിന്റെ ഭാഗമായി UPC അംഗങ്ങൾക്കുള്ള ഔദ്യോഗിക ഐഡി കാർഡ് വിതരണവും നടന്നു. സംഘടനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ഭാരവാഹികളെയും അംഗങ്ങളെയും ഔദ്യോഗികമായി തിരിച്ചറിയുന്നതിനും പ്രവർത്തനങ്ങളിൽ കൂടുതൽ ഏകോപനം ഉറപ്പാക്കുന്നതിനുമാണ് ഐഡി കാർഡ് സംവിധാനം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാസ്റ്റർമാരുടെയും വിശ്വാസികളുടെയും കുടുംബങ്ങൾക്ക് ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, അടിയന്തര സാമ്പത്തിക സഹായം തുടങ്ങിയ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു.UPCയും ക്രിസ്ത്യൻ ഐക്യവേദിയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും പെന്തക്കോസ്ത്–ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന പൊതുവായ വിഷയങ്ങളിൽ കൂട്ടായ ഇടപെടലുകൾ നടത്താനും യോഗത്തിൽ ധാരണയായി.ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു കുഴിമറ്റം അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ ട്രഷറർ പാസ്റ്റർ സുരൻ സീനായി സ്വാഗതം ആശംസിച്ചു. പാസ്റ്റർ ബോസ് അബ്രഹാം, പാസ്റ്റർ അനൂപ് മാവേലിക്കര, പാസ്റ്റർ പുന്നൂസ് തൊടുപുഴ, ഡോ. ജെയിംസ് മാത്യു, ബിജു പുന്നൂസ്, ജിജു, ക്രിസ്ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സുവിശേഷകൻ കുഞ്ഞുമോൻ തോട്ടപ്പള്ളി, ജനറൽ സെക്രട്ടറി പാസ്റ്റർ കുരിയാക്കോസ് കുടുക്കച്ചിറ, ഡോ. റെവ ബാലസുബ്ര്യമണ്യൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രസംഗിച്ചു.

Gospeltvnews : 9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify