ശൂരനാട് ശ്മശാന വിഷയം: അനുകൂല നിലപാടിനെ തുടർന്ന് നിരാഹാര അവസാനിപ്പിച്ചു.

ശൂരനാട്: കരുനാഗപ്പള്ളി–ശൂരനാട് ശ്മശാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ (UPC) തുടക്കം മുതൽ ശക്തമായി ഏറ്റെടുത്ത് നടത്തിയ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു.

പഞ്ചായത്ത് അധികൃതരും ജില്ലാ കലക്ടറും ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുകയും തുടർനടപടികൾ സംബന്ധിച്ച് അനുകൂലമായ ഉറപ്പുകൾ നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.UPC കരുനാഗപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഭാഗമായി ശൂരനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതീകാത്മകമായി ശവപ്പെട്ടിയുമായി പ്രതിഷേധപ്രകടനം നടത്തുകയും തുടർന്ന് നിരാഹാര സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തിരുന്നു.സമരം ചില പെന്തകോസ്ത് സംഘടനഹൈജാക്ക് ചെയ്യാനുള്ള ചില ശ്രമങ്ങൾ ഉണ്ടായെങ്കിലും, തുടക്കം മുതൽ യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിലിന്റെ ബാനറിലും നേതൃത്വത്തിലുമാണ് സമരം നടന്നിരുന്നത്. ഇതിന്റെ ഭാഗമായി ഇത്തരം ശ്രമങ്ങളിൽ നിന്ന് പലരും പിന്നീട് പിൻമാറുകയായിരുന്നു. വിഷയത്തിൽ ശക്തമായും ധീരമായും മുന്നിൽനിന്നത് UPC തന്നെയായിരുന്നു.

പഞ്ചായത്ത് അധികൃതരും ജില്ലാ കലക്ടറും ഉൾപ്പെടെയുള്ളവരുടെ അനുകൂലമായ ഇടപെടലിനെ തുടർന്ന് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ കരുനാഗപ്പള്ളി യൂണിറ്റ് ഭാരവാഹിയായ ജിജു നാരങ്ങാവെള്ളം കുടിച്ചാണ് നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചത്.സമരത്തിന് തുടക്കം മുതൽ UPC ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ, ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ സാബു ജോൺ, ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജു കുഴിമറ്റം, പാസ്റ്റർ സാബു കല്ലുപ്പാറ എന്നിവർ ശക്തമായ പിന്തുണയും നേതൃത്വവും നൽകി.ക്രിസ്ത്യൻ ഐക്യവേദി സംസ്ഥാന സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം. കൂടക്കച്ചിറയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ ഐക്യവേദിയുടെ ശക്തമായ പിന്തുണയും സമരത്തിന് ഉണ്ടായിരുന്നു.പെന്തക്കോസ്ത് സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളിൽ ശക്തമായി ഇടപെട്ട് അവകാശങ്ങൾക്കായി പോരാടുന്ന UPC, ശൂരനാട് ശ്മശാന വിഷയത്തിലും പരിഹാരം ഉണ്ടാകുന്നതുവരെ ആവശ്യമായ തുടർ ഇടപെടലുകൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

gospeltvnews 9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify