Trending

വൻ ലഹരി വേട്ട, മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ.

ആലപ്പുഴ ജില്ലയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാവസായിക അളവിൽ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ. ആര്യാട് തെക്ക് വില്ലേജിൽ ആറാട്ടുവഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 150 ഗ്രാം മെത്താംഫിറ്റമിനുമായി അൻഷാദ് (36 വയസ്), അർഷാദ് (23 വയസ്) എന്നിവർ പിടിയിലായത്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് എക്സൈസ് സംഘം കീഴടക്കിയത്. പ്രതികളുടെ കൈവശം നിന്ന് മഴു, ‘S’ കത്തി എന്നിവയും കണ്ടെടുത്തു. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി ശൃംഖല സജീവമാകുന്നുവെന്ന വിവരത്തെ തുടർന്ന് എക്സൈസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡിൽ എക്സൈസ് ഇൻസ്‌പെക്ടർ സി.പി.ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) മുഹമ്മദ് സുധീർ, പ്രിവന്റീവ് ഓഫീസർ അനിലാൽ.പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുലേഖ.എസ്., സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ.റെനീഷ്, സനൽ, സിബിരാജ്, സാജൻ ജോസഫ്, അരുൺ അശോക്, ജോസഫ് തോമസ് എന്നിവർ പങ്കെടുത്തു

gospeltvnews : 9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify

WhatsApp