
തിരുവല്ല : ജൂൺ 5-ാം തീയതി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, കേരളത്തിലെ യുണൈറ്റഡ് പെന്തെക്കോസ്റ്റ് കൗൺസിലിന്റെ എല്ലാ താലൂക്ക് കമ്മിറ്റികളും സജീവമായി പങ്കുചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്യുന്നു.ഓരോ താലൂക്ക് കമ്മിറ്റികളും കുറഞ്ഞത് പത്ത് പേരെങ്കിലും പങ്കെടുത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണം. നട്ട തൈകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിലും ബന്ധപ്പെട്ട ഗ്രൂപ്പുകളിലും പങ്കുവെച്ച് ഈ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കണമെന്നും നിർദ്ദേശിക്കുന്നു.
പെന്തെക്കോസ്ത് സമൂഹം പ്രാർത്ഥനയിൽ മാത്രം ഒതുങ്ങുന്നവരല്ല; മറിച്ച് പൊതുസമൂഹത്തിന്റെ നന്മയ്ക്കും പരിസ്ഥിതിയുടെ സംരക്ഷണത്തിനുമായി സജീവമായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമുള്ള സമൂഹമാണെന്ന് ഈ പ്രവർത്തനത്തിലൂടെ വ്യക്തമാക്കുകയാണ് ലക്ഷ്യം.സമൂഹത്തോടുള്ള പ്രതിബദ്ധതയും പ്രകൃതിയോടുള്ള കരുതലും കൈകോർക്കുന്ന ഈ സംരംഭത്തിൽ എല്ലാ വിശ്വാസികളും പ്രവർത്തകരും പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു. വരും തലമുറയ്ക്ക് ശുദ്ധവും സുരക്ഷിതവുമായ പരിസ്ഥിതി കൈമാറേണ്ടത് നമ്മുടെ സംയുക്ത ബാധ്യതയാണ്. Babu ParayathukattilNational General PresidentUnited Pentecost Council
gospeltvnews : 9451787589
