*പെന്തക്കോസ്ത് ഐക്യശ്രമത്തിന് എതിരെ ശക്തമായ വിമർശനങ്ങൾ*

തിരുവനന്തപുരം: കേരളത്തിലെ വിവിധ പെന്തക്കോസ്ത് സഭകൾ ചേർന്ന് രൂപീകരിച്ച ഐക്യസംരംഭത്തിനെതിരെ ശക്തമായ വിമർശനങ്ങളുമായി യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ നാഷണൽ ട്രഷറർ പാസ്റ്റർ സുരൻ സീനായി രംഗത്തെത്തി.

കേരളത്തിലെ വിശ്വാസി സമൂഹത്തിന്റെ വലിയൊരു പങ്കും സ്വതന്ത്ര സഭകളിലാണുള്ളതെന്നും, ആ സ്വതന്ത്ര സഭകളെ യഥാർത്ഥത്തിൽ ഉൾപ്പെടുത്താതെ നടത്തുന്ന ഇത്തരം ഐക്യശ്രമങ്ങൾ നിലനിൽക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട ശുശ്രൂഷകരെയും സംഘടനാ നേതൃത്വങ്ങളെയും ഒഴിവാക്കി, ചില പാരമ്പര്യ വിഭാഗങ്ങൾ മാത്രം ചേർന്ന് നടത്തുന്ന ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.സാധാരണ വിശ്വാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാതെ, അവരുടെ വീടുകളിൽ എത്തി ആവശ്യങ്ങൾ പരിഗണിക്കാതെയും സഹായങ്ങൾ നൽകാതെയും, സാമ്പത്തികമായി ശക്തരായ കുറച്ച് ആളുകളുമായി മാത്രം ബന്ധം പുലർത്തുന്ന പ്രവണതയാണ് ഇത്തരം നേതാക്കൾക്കുണ്ടെന്ന് അദ്ദേഹം വിമർശിച്ചു. വിശ്വാസ സമൂഹത്തിന്റെ അടിസ്ഥാന തലങ്ങളിൽ പ്രവർത്തിക്കാതെ നടത്തുന്ന ഇത്തരം നീക്കങ്ങൾ കേരളത്തിൽ ശക്തമായി നിലനിൽക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതോടൊപ്പം, ഇത്തരം നേതാക്കളുടെ സാമ്പത്തിക വളർച്ചയും സ്വത്ത് സമ്പാദ്യവും സംശയത്തിന് ഇടയാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ വലിയ സാമ്പത്തിക ഉയർച്ച കൈവരിച്ച ചില നേതാക്കളുടെ വരുമാന സ്രോതസ്സുകൾ സംബന്ധിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം ആരോപിച്ചു.നിലവിലുള്ള ഇത്തരം നേതാക്കളുടെ സാമ്പത്തിക സ്രോതസ്സുകളും സ്വത്ത് സമ്പാദ്യങ്ങളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) വഴി വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷങ്ങളായി കേരളത്തിൽ ശക്തമായി വളർന്നുകൊണ്ടിരിക്കുന്ന സംഘടനകളുടെ സ്വാധീനമാണ് ഇപ്പോഴത്തെ പുതിയ ഐക്യശ്രമങ്ങൾക്ക് പിന്നിലെന്നും, നിലപാട് ക്ഷയിച്ചതിനെ തുടർന്ന് പഴയ സംവിധാനങ്ങളെ പുതുക്കി അവതരിപ്പിക്കുന്ന ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.മുൻകാലങ്ങളിൽ ഉണ്ടായ സമാന ഐക്യശ്രമങ്ങൾ ദീർഘകാലം നിലനിൽക്കാൻ സാധിച്ചിട്ടില്ലെന്നും, ഇപ്പോഴത്തെ സംരംഭവും കേരളത്തിൽ ശക്തമായി നിലകൊള്ളാൻ സാധ്യത കുറവാണെന്നും, വെള്ളത്തിലെ കുമിളപോലെ ഏതാനും വർഷങ്ങൾക്കകം അപ്രത്യക്ഷമാകാനിടയുണ്ടെന്നും പാസ്റ്റർ സുരൻ സീനായി അഭിപ്രായപ്പെട്ടു.

gospeltvnews : 9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify