
പെരുമ്പാവൂർ : കുറുപ്പമ്പടി: റാഗിങ് എതിർത്ത പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂൾ ശുചിമുറിയിൽ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചെന്നു പരാതി. കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ബയോ മാത്സ് വിദ്യാർത്ഥി ഡിയോൺ ജോ ജോ(16)യ്ക്കാണ് മർദനമേറ്റത്. തലയിലും പുറത്തും അടിവയറിനു താഴെയും ഇടിയും ചവിട്ടുമേറ്റ വിദ്യാർത്ഥി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശ പ്രകാരം എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.ജൂലൈ 30ന് രാവിലെ ഡിയോണിനെ ആക്രമണ സ്വഭാവമുള്ള ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ട സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യാൻ ശ്രമിച്ചിരുന്നു. ഇത് എതിർത്തതിലുള്ള വൈരാഗ്യം മൂലം ഉച്ചയ്ക്കുള്ള ഇടവേളയിലാണ് ക്രൂരമായി മർദിച്ചത്. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് അനുവദിച്ച ശുചിമുറിയിലെത്തി 20ഓളം പേരടങ്ങുന്ന സീനിയർ വിദ്യാർത്ഥി സംഘം വളഞ്ഞ് ആക്രമിക്കുകയായിരുന്നു.മർദനത്തിനു ശേഷം, ഡിയോണിനെ ലൈംഗിക വൈകൃതത്തിനു പ്രേരിപ്പിക്കുകയും ലൈംഗികാവയവത്തിൽ ക്ഷതമേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. മർദനമേറ്റ വിവരം ആദ്യം വിദ്യാർത്ഥി സ്കൂളിലോ വീട്ടിലോ പറഞ്ഞില്ല. ക്ഷീണിതനായി കിടക്കുന്നത് കണ്ടു വീട്ടുകാർ ചോദിച്ചപ്പോഴാണ് വെള്ളിയാഴ്ച രാത്രി മർദന വിവരം പറയുന്നത്. ശനിയാഴ്ച ആശുപത്രിയിൽ ചികിത്സ തേടി. ദേഹമാസകലം പരുക്കും ചതവുമുണ്ട്.മാതാപിതാക്കളായ കുറുപ്പമ്പടി മാവേലിപ്പടി മൂത്തേടൻ വീട്ടിൽ ജോജോ വർഗീസും, വി.വി നിമിയും കുറുപ്പമ്പടി പൊലീസിൽ പരാതി നൽകി. മർദനത്തിനു നേതൃത്വം നൽകിയ 4 വിദ്യാർത്ഥികളുടെ പേര് പരാതിയിലുണ്ട്. വിദ്യാർത്ഥിയുടെ മൊഴി ജുവനൈൽ ജസ്റ്റിസ് ബോർഡിന് നൽകിയ ശേഷം ലഭിക്കുന്ന നിർദേശ പ്രകാരമായിരിക്കും കേസെടുക്കുകയെന്നു പൊലീസ് അറിയിച്ചു. മർദ്ദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾ വലിയ സമ്മർദ്ദത്തിലാണ് ആക്രമണ സ്വഭാവമുള്ള പ്രത്യേക മത വിഭാഗത്തിൽ പെട്ട ആളുകൾ ഇവരെ ഭീഷണിപ്പെടുത്തുന്നു എന്നുള്ള വാർത്തകളും പുറത്തുവരുന്നു. ഒരു പ്രത്യേക മത വിഭാഗത്തിൽ പെട്ടവർ മാത്രം തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് മറ്റുള്ള മതവിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ജീവിക്കുവാൻ വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുൻപിൽ കൊണ്ടു വരികയും തക്കതായ ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു.
ഗോസ്പൽ ടിവി ന്യൂസ്… 9451787589
iu
