യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ പ്രസ്താവന

തിരുവല്ല: കേരളത്തിലെ സ്വതന്ത്ര സഭകളുടെ യാഥാർത്ഥ്യം പുറത്തുനിന്ന് നോക്കുന്നവർക്ക് ഒരിക്കലും പൂർണമായി മനസ്സിലാകില്ല. വലിയ ഹാളുകളും സമ്പന്ന സംവിധാനങ്ങളും ഇല്ലാതെ, വാടകക്കെട്ടിടങ്ങളിൽ നിന്ന് വാടകക്കെട്ടിടങ്ങളിലേക്ക് മാറി മാറി ആരാധിക്കുന്ന ചെറിയ വിശ്വാസികളുടെ കൂട്ടായ്മകളാണ് ഇവ. 10 പേരും 25 പേരും ചേർന്ന് പ്രാർത്ഥിക്കുന്ന ആ ഹൗസ് ചർച്ചുകളിലാണ് വിശ്വാസത്തിന്റെ യഥാർത്ഥ ആത്മാവ് ഇന്നും നിലനിൽക്കുന്നത്.ഈ സ്വതന്ത്ര സഭകളിൽ ഉള്ള ശുശ്രൂഷകരും വിശ്വാസികളും വലിയ വേദികളിൽ നിൽക്കുന്നവരല്ല — ജീവിതത്തോടാണ് അവർ ദിവസവും പോരാടുന്നത്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം, രോഗാവസ്ഥ, ഭവനമില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ടുകൾ — ഇതെല്ലാം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അതിനുമുകളിൽ, സുവിശേഷവിരുദ്ധ ശക്തികളിൽ നിന്ന് വരുന്ന ഭീഷണികളും ആക്രമണങ്ങളും അവർ സഹിക്കേണ്ടിവരുന്നു. സഭകൾക്ക് നേരെയുള്ള ആക്രമണം, വ്യക്തിപരമായ അപമാനങ്ങൾ, വ്യാജ കേസുകൾ, സൈബർ ആക്രമണങ്ങൾ, ശവസംസ്കാരത്തിൽ പോലും തടസ്സങ്ങൾ — ഇങ്ങനെ അനവധി പ്രശ്നങ്ങൾ ഇവർ നേരിടുന്നു.ഈ വേദനകളിൽ കഴിയുന്ന ഈ സഹോദരങ്ങളെ സംരക്ഷിക്കാനും കൈപിടിക്കാനും ആരാണ് മുന്നോട്ട് വന്നത് എന്ന ചോദ്യത്തിന് ദുഃഖകരമായ ഉത്തരമാണ് ലഭിക്കുന്നത്. പല പാരമ്പര്യ സംവിധാനങ്ങളും ഇവരെ കാണാതെയാണ് കടന്നുപോയത്.ഈ നിശ്ശബ്ദ വേദനയുടെ നടുവിൽ നിന്നാണ് യുണൈറ്റഡ് പെന്തെക്കോസ്ത് കൗൺസിൽ രൂപം കൊണ്ടത്. അധികാരം നേടാനല്ല, ആരെയും എതിർക്കാനല്ല — മറിച്ച് ഒറ്റപ്പെട്ടവർക്കൊരു ശബ്ദമാകാൻ, ഉപദ്രവിക്കപ്പെടുന്നവർക്കു ഒരു ആശ്വാസമാകാൻ, സംരക്ഷണം ഇല്ലാത്തവർക്കു ഒരു കുടക്കീഴാകാൻ.ഇന്ന് ഒരു യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കേണ്ട സമയമാണ് — കേരളത്തിൽ അംഗബലത്തിലും സഭകളുടെ എണ്ണത്തിലും ശക്തമായി നിലകൊള്ളുന്നത് സ്വതന്ത്ര സഭകളാണ്. പെന്തെക്കോസ്ത് സമൂഹത്തിന്റെ മുഴുവൻ അവകാശവും ഒരു വിഭാഗത്തിന്റേതാണെന്ന ധാരണ മാറേണ്ട സമയം വന്നിരിക്കുന്നു.യുണൈറ്റഡ് പെന്തെക്കോസ്ത് കൗൺസിൽ ചുരുങ്ങിയ സമയംകൊണ്ട് വളർന്നത് യാദൃശ്ചികമല്ല. ഓരോ ശുശ്രൂഷകന്റെയും ഓരോ വിശ്വാസിയുടെയും പ്രശ്നങ്ങളിൽ വിളിക്കുന്ന സമയത്ത് തന്നെ ഇടപെട്ട് പരിഹാരം കാണുന്ന സമീപനമാണ് ഈ വളർച്ചയ്ക്ക് പിന്നിൽ. കേരളത്തിന്റെ പതിനാലു ജില്ലകളിലും നിന്നുള്ള അനവധി പ്രശ്നങ്ങൾ — വ്യാജ കേസുകൾ, സൈബർ ആക്രമണങ്ങൾ, ആരാധനയ്ക്കുള്ള അനുമതികളിലെ തടസ്സങ്ങൾ, ശവസംസ്കാര പ്രശ്നങ്ങൾ — ഇതെല്ലാം ഈ കൂട്ടായ്മ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഇത് ഒരു ഫണ്ടിംഗിന്മേൽ നിൽക്കുന്ന സംഘടനയല്ല. വിദേശ സഹായമോ വലിയ സാമ്പത്തിക പിന്തുണയോ ഇല്ലാതെ, ദൈവം നല്കുന്ന വരുമാനത്തിലും വിശ്വാസികളുടെ ത്യാഗത്തിലും നിന്നാണ് ഈ പ്രവർത്തനം മുന്നോട്ട് പോകുന്നത്.എന്നിരുന്നാലും, ചിലർ ഈ പ്രസ്ഥാനത്തെ “കടലാസ് സംഘടന”യായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. ഞങ്ങൾ വ്യക്തമായി അറിയിക്കുന്നു —ഞങ്ങൾക്ക് ആരോടും വൈരമില്ല.ഞങ്ങൾ ആരുടെയും എതിരാളികളല്ല.എന്നാൽ ഞങ്ങളെ അപമാനിക്കുകയും തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നത് ശരിയല്ല.ഞങ്ങൾ പാരമ്പര്യ പെന്തെക്കോസ്ത് സഭകളുമായി യാതൊരു ഏറ്റുമുട്ടലും ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ഞങ്ങളുടെ ദൗത്യത്തോടെയും ഉത്തരവാദിത്വത്തോടെയും മുന്നോട്ട് പോകുകയാണ്. എവിടെയെങ്കിലും സംരക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്ന ശുശ്രൂഷകരും വിശ്വാസികളും ഉണ്ടെങ്കിൽ — അവർ ഏത് പശ്ചാത്തലത്തിലുള്ളവരായാലും — സഹായിക്കാൻ ഞങ്ങൾ തയ്യാറാണ്.വെയിലും മഴയും നോക്കാതെ തെരുവുകളിലൂടെ സുവിശേഷം അറിയിക്കുന്ന, ഒരു നേരത്തെ ആഹാരത്തിനായി പോലും ബുദ്ധിമുട്ടുന്ന, എന്നാൽ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന ആ സാദുശുശ്രൂഷകരുടെ കണ്ണീർ കണ്ടിട്ട് ഞങ്ങൾക്ക് മിണ്ടാതിരിക്കാനാകില്ല.ഇത് ഒരു സംഘടനയുടെ പോരാട്ടമല്ല —ഇത് അവഗണിക്കപ്പെട്ടവരുടെ ശബ്ദമാണ്.ഇത് ദുഃഖിക്കുന്നവരുടെ പ്രാർത്ഥനയാണ്.ഇത് ദൈവത്തിന്റെ പദ്ധതിയാണെങ്കിൽ ആരാലും ഇതിനെ അടിച്ചമർത്താനാകില്ല.അതിനാൽ ദയവായി — ഞങ്ങളെ കല്ലെറിയാൻ ശ്രമിക്കരുത്.ഞങ്ങൾ സമാധാനത്തിന്റെ വഴിയിലാണ് നടക്കാൻ ആഗ്രഹിക്കുന്നത്.സഹോദരസ്നേഹത്തോടെയും വിനയത്തോടെയും —ഞങ്ങളെ മനസ്സിലാക്കുക, ഞങ്ങളെ വിടുക.

യുണൈറ്റഡ് പെന്തെക്കോസ്ത് കൗൺസിൽ

gospeltvnews :9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify