Trending

*പെന്തെക്കോസ്ത് സെമിത്തേരി സംരക്ഷിക്കണം; അനധികൃത മണ്ണെടുപ്പിനെതിരെ ധർണ്ണ* ( United Pentecostal Council )

പത്തനംതിട്ട.ശൂരനാട്: കുന്നത്തൂർ താലൂക്കിൽ ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ കോയിക്കൽ ചന്തയ്ക്ക് സമീപം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പെന്തെക്കോസ്ത് സെമിത്തേരി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് പെന്തെക്കോസ്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ധർണ്ണ.ഏകദേശം 1960 മുതൽ പെന്തെക്കോസ്ത് വിശ്വാസികൾ സെമിത്തേരിയായി ഉപയോഗിച്ചുവരുന്ന സ്ഥലമാണിത്. എന്നാൽ സെമിത്തേരി ഇവിടെനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച സാഹചര്യത്തിൽ വിശ്വാസികളും പ്രദേശവാസികളും കടുത്ത ആശങ്കയിലാണ്.ഏകദേശം 100 കുടുംബങ്ങൾ ആശ്രയിക്കുന്ന സെമിത്തേരിയാണിത്. സെമിത്തേരി നഷ്ടപ്പെട്ടാൽ കുടുംബാംഗങ്ങൾ മരണപ്പെടുന്ന സാഹചര്യത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മറ്റൊരു സ്ഥലം കണ്ടെത്താൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് യുണൈറ്റഡ് പെന്തെക്കോസ്തൽ കൗൺസിൽ ചൂണ്ടിക്കാട്ടി. വാർധക്യത്തിൽ കഴിയുന്ന നിരവധി ആളുകൾ ഉൾപ്പെടെയുള്ള കുടുംബങ്ങളുടെ ആശങ്ക അധികൃതർ ഗൗരവമായി കാണണമെന്നും അവർ ആവശ്യപ്പെട്ടു.ഇതിനിടെ സെമിത്തേരിയോട് ചേർന്നുള്ള ഏകദേശം 58 സെന്റ് സ്ഥലത്തുനിന്ന് വൻതോതിൽ മണ്ണ് നീക്കം ചെയ്തതായും ഏകദേശം 18 അടി വരെ ആഴത്തിൽ മണ്ണെടുത്തതായും പരാതിയുണ്ട്. മണ്ണെടുപ്പിനെതിരെ പഞ്ചായത്ത് അധികൃതർക്കും ജിയോളജി വകുപ്പിനും പരാതി നൽകിയിരുന്നു. എന്നാൽ പരാതികളിൽ ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാണ് പരാതിക്കാരുടെ ആരോപണം.വൻതോതിൽ മണ്ണ് നീക്കം ചെയ്തതിലൂടെ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഏകദേശം 18 അടി ആഴത്തിൽ മണ്ണെടുത്തതിനെ തുടർന്ന് സമീപത്തെ മേൽപുരയിടങ്ങളിലുള്ള വീടുകളും വസ്തുവകകളും അപകടാവസ്ഥയിലാണെന്നും മഴക്കാലത്ത് മണ്ണിടിച്ചിലിനും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.അനധികൃതമായി മണ്ണെടുത്തിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് നീക്കം ചെയ്ത മണ്ണ് തിരിച്ചിട്ട് സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നും സമീപത്തെ വീടുകളുടെയും പുരയിടങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും പരാതികളിൽ യാതൊരു വിവേചനവുമില്ലാതെ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നും UPC ആവശ്യപ്പെട്ടു. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പ്രദേശവാസികൾക്കും വിശ്വാസികൾക്കും നീതി ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.വ്യാഴാഴ്ച രാവിലെ ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ്ണ യുണൈറ്റഡ് പെന്തെക്കോസ്തൽ കൗൺസിൽ ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ ഉദ്ഘാടനം ചെയ്യും.

Gospeltvnews : 9451787589

Tags :

Recommended

Leave a Reply

Your email address will not be published. Required fields are marked *

Bringing the light of the Gospel to the forefront of global events. Gospel News is dedicated to delivering Christ-centered reporting, insightful analysis, and stories of faith that inspire and empower believers to live out the Great Commission in an ever-changing world

More Posts

Copyright © 2026 Global TV News. Crafted with love by Magnify

WhatsApp